crime
തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ നടന്ന കൊലപാതകത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. ഉച്ചക്കട സ്വദേശി സജികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഉച്ചക്കട ജംഗഷനിൽ ചേനനട്ടവിള വീട്ടിൽ സുധീർ ആണ് ഇന്ന് ഉച്ചയോടെ വിഴിഞ്ഞം സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവശേഷം മറ്റ് രണ്ട് പ്രതികൾക്കൊപ്പം കോളിയൂരിലെ ഒളിസങ്കേതത്തിൽ കഴിഞ്ഞിരുന്ന സുധീർ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ മാസം എട്ടിന് മൂന്നാം പ്രതിയായ റെജി, നാലാം പ്രതിയായ സജീവ് എന്നിവരെ ഒളിസങ്കേതം വളഞ്ഞ് വിഴിഞ്ഞം എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം ഓടിച്ച് പിടികൂടിയിരുന്നു. അന്ന് ഓടിരക്ഷപ്പെട്ട സുധീർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് പോലീസിൽ സ്റ്റേഷനിൽ വന്ന് കീഴടങ്ങിയത്.
മദ്യപാനത്തിന്റെ പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കഴിഞ്ഞ മാസം അഞ്ചിനാണ് ഉച്ചക്കട സ്വദേശി സജികുമാർ കുത്തേറ്റ് മരിച്ചത്.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…