പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹതയേറ്റി മൂത്ത കുട്ടിയുെട രണ്ടാനച്ഛന്റെയും കേസിലെ സാക്ഷിയുടെയും പുതിയ വെളിപ്പെടുത്തലുകള്‍. മൂത്തമകളെ പ്രതികളിലൊരാള്‍ പീഡിപ്പിക്കുന്നത് കണ്ടുവെന്നും കുറേക്കാലമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നുമാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തല്‍. അച്ഛനമ്മമാരെ അറിയിച്ചാല്‍ കൊല്ലുെമന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ മിണ്ടാതിരുന്നതാണെന്ന് മകള്‍ പറഞ്ഞുവെന്നും ഇയാള്‍ പറയുന്നു.
രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാമെന്നും അഞ്ചാം സാക്ഷി അബ്ബാസ് പറയുന്നു. കുട്ടിയുടെ കഴുത്തില്‍മാത്രമേ കുരുക്കുണ്ടായിരുന്നുള്ളൂ. മോന്തായത്തില്‍ കെട്ടിയ തുണി ചുറ്റിയിരുന്നതേയുള്ളൂ. അതിലാണ് തൂങ്ങിയതെങ്കില്‍ കുട്ടി താഴെ വീഴുമായിരുന്നുവെന്നും അബ്ബാസ് പറഞ്ഞു.
മരിച്ചതിന്റെ പിറ്റേന്നാണ് മൂത്തകുട്ടിയുടെ മൃതദേഹം താഴെയിറക്കിയത്. അവിടെയുണ്ടായിരുന്ന തന്നെ സാക്ഷിയായി കോടതിയിലേക്ക് വിളിച്ചെങ്കിലും വിസ്തരിച്ചില്ല. അപ്പോള്‍ പ്രതിഷേധം പോലീസുകാരെ അറിയിച്ചു. വിസ്തരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഏത് കേസിന്റെ സാക്ഷിയാണെന്നുപോലും പറഞ്ഞുതന്നില്ല. മൂന്നുതവണയും കോടതിയിലെത്തിച്ച് തിരിച്ചുവിട്ടു. ഈ കേസുമായി ഒരുചോദ്യവും തന്നോട് ചോദിച്ചിട്ടില്ലെന്നും അബ്ബാസ് പറയുന്നു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…