India

കാമുകിയെ വിവാഹം കഴിക്കണം!;എടിഎമ്മിൽ നിന്ന് 20 ലക്ഷം രൂപ കവർന്ന് സെക്യൂരിറ്റി ജീവനക്കാരൻ;ഒടുവിൽ പിടിയിൽ

ബാംഗ്ലൂർ : കാമുകിയെ വിവാഹം കഴിക്കാൻ 20 ലക്ഷം കവർന്ന എടിഎം സെക്യൂരിറ്റി ജീവനക്കാരനായ 23 കാരൻ പിടിയിൽ. ഇയാൾ ജോലി ചെയ്തിരുന്ന ബാംഗ്ലൂരിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്നുമാണ് 19.9 ലക്ഷം രൂപ മോഷ്ടിച്ചത്.അറസ്റ്റിലായ അസം സ്വദേശിയായ ദീപോങ്കർ നോമോസുദാര ആറുമാസം മുൻപാണ് ജോലിക്കായി നഗരത്തിലെത്തിയത്.

വിൽസൺ ഗാർഡനിലെ 13-ാം ക്രോസിലുള്ള ദേശസാൽകൃത ബാങ്കിന്റെ എടിഎം സെക്യൂരിറ്റി ഗാർഡായി ജോലി ലഭിച്ച ദീപോങ്കർ നവംബർ 17 ന് എടിഎം കുത്തിത്തുറന്ന് 19.9 ലക്ഷം രൂപയുമായി രക്ഷപ്പെട്ടു. ബാങ്ക് മാനേജറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഉപഭോക്താവെന്ന വ്യാജേന ഒരാൾ കയറി ലൈറ്റുകൾ അണച്ച് ക്യാമറ മറ്റൊരു ദിശയിലേക്ക് തിരിച്ച ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി. അതേ ദിവസം തന്നെ പണവുമായി ഹൈദരാബാദിലേക്ക് പോയ ദീപാങ്കർ അസമിലെത്താൻ ട്രെയിനിൽ കയറുന്നതിന് മുമ്പ് ഫോണും സിം കാർഡും ഉപേക്ഷിച്ചതായും കണ്ടെത്തി.പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊള്ളയടിച്ച പണവുമായി ഒരു റെസ്റ്റോറന്റ് ആരംഭിച്ച് തന്റെ കാമുകിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി പ്രതി മൊഴി നൽകി. കാമുകിക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനായി പ്രതി ഇതിനകം നാല് ലക്ഷം രൂപ ചെലവഴിച്ചു, ബാക്കി 15.5 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.

anaswara baburaj

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

2 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

2 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

2 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

3 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

3 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

3 hours ago