രാജീവ് ചന്ദ്രശേഖർ
രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ വഖഫ് ബോർഡ് ബില്ലിന്മേൽ പാർലമെൻ്ററി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങളെ പിന്തുണച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
ക്രൈസ്തവ സമുദായത്തിൽപ്പെട്ട നിരവധി പേർ നിയമപരമായി വാങ്ങിയ ഭൂമിക്കു മേൽ വഖഫ് ബോർഡുകൾ അന്യായമായി അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങളിൽ നിന്ന് വ്യക്തമായതായി രാജീവ് ചന്ദ്രശേഖർ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു. ഇത്തരം അവകാശവാദങ്ങൾ അന്യായവും ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം അടിക്കടി ഭരണഘടനയുടെ കോപ്പി ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസുമാണ് വഖഫ് ബോർഡ് ഭേദഗതി നിയമത്തെ എതിർക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ പ്രസിഡൻ്റ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മിസ്, സീറോ മലബാർ ചർച്ച് പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ മാർ ആൻഡ്രൂസ് താഴേത്ത് എന്നിവരുടെ നിവേദനങ്ങളും രാജീവ് ചന്ദ്രശേഖർ എക്സിൽ പങ്കുവച്ച കുറിപ്പിൽ കൊടുത്തിട്ടുണ്ട്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…