Kerala

കൊച്ചി എംജി റോഡിൽ വെള്ളക്കെട്ട്;കോ‌ർപ്പറേഷനെ കുറ്റപ്പെടുത്തി കോൺഗ്രസ്

കൊച്ചി:എറണാകുളം നഗരത്തിൽ ഇന്ന് രാവിലെ പെയ്ത് ശക്തമായ മഴയിൽ എംജി റോഡിൽ വെള്ളക്കെട്ട്.രാവിലെ 10.30 മുതൽ ഒന്നേകാൽ മണിക്കൂറോളം നേരം പെയ്ത മഴയിൽ ഫുട്‍പാത്തിലടക്കം വെള്ളം കയറി.കൂടാതെ സെൻട്രൽ സ്ക്വയർ മാൾ, കവിതാ തിയേറ്റർ എന്നിവിടങ്ങളിലും വെള്ളം കയറി.

രണ്ട് മാസം മുമ്പ് പെയ്ത കനത്ത മഴയിൽ എംജി റോഡിൽ വെള്ളം കയറിയിരുന്നു. അന്ന് കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വ്യാപാരികൾ നേരിട്ടിരുന്നു. തുടർന്ന് വെള്ളക്കെട്ട് പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ആദ്യ തുലാമഴയിൽ തന്നെ കൊച്ചി നഗരം വെള്ളക്കെട്ടിൽ വലഞ്ഞു. ഈ നിലയാണെങ്കിൽ വരും ദിവസങ്ങളിൽ മഴ ശക്തമായാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നഗരവാസികളും വ്യാപാരികളും.

അതെ സമയം കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ കോ‌ർപ്പറേഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. കോർപ്പറേഷൻ ജനങ്ങളെ വെല്ലുവിളിക്കുകയാണ് എന്ന് രമേശ്‌ ചെന്നിത്തല ആരോപിച്ചു. ഒരു മഴ പെയ്താൽ റോഡ് ആകെ മുങ്ങുന്ന സ്ഥിതിയാണ് എന്നും ചെന്നിത്തല പറഞ്ഞു. മഴക്കാല മുന്നൊരുക്കങ്ങളിൽ നഗരസഭയ്ക്ക് വീഴ്ച പറ്റി എന്ന് ഹൈബി ഈഡൻ എംപി ആരോപിച്ചു.
തൊലിപ്പുറത്തെ ചികിത്സയല്ല വേണ്ടത്, കനാലുകളുടെ നവീകരണം നടന്നിട്ടില്ല. വെള്ളക്കെട്ട് പരിഹരിക്കാൻ ശാസ്ത്രീയമായ സമീപനമാണ് ആവശ്യമെന്നും പ്രൊഫഷണലുകളെ ഉൾപ്പെടുത്തി പ്രശ്ന പരിഹാരം കാണണമെന്നും എംപി ആവശ്യപ്പെട്ടു. അഞ്ച് മിനിട്ട് മഴ പെയ്താൽ റോഡുകൾ മുങ്ങുന്ന സ്ഥിതിയാണ്. ഇത് പരിതാപകരമാണെന്നും ഹൈബി കുറ്റപ്പെടുത്തി.

anaswara baburaj

Recent Posts

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 mins ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

6 mins ago

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

38 mins ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

38 mins ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

1 hour ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

1 hour ago