Featured

മോദിയുടെ യുഎസ് സന്ദര്‍ശനത്തെ വരവേറ്റ് വിവിധ സ്റ്റേറ്റുകളിലെ ലഫ്. ഗവര്‍ണര്‍മാർ !

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്ക. വാഷിംഗ്ടൺ ഡിസിയിൽ, എല്ലായിടത്തും അമേരിക്കൻ പതാകയ്‌ക്കൊപ്പം ഇന്ത്യൻ പതാകയും സ്ഥാപിച്ചിട്ടുണ്ട്. ജൂൺ 20 മുതൽ 24 വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം. യുഎസ് സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്ഷണപ്രകാരം അമേരിക്കാസന്ദര്‍ശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രിയെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ ലഫ്. ഗവര്‍ണര്‍ ഇപ്പോൾ വരവേൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വാഗതമെന്നാണ് കണക്ടികടിലെ ലഫ്. ഗവര്‍ണര്‍ സൂസന്‍ ബൈസീവിക്സ് അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ നേതാവ് നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രം സന്ദര്‍ശിക്കുന്ന പ്രത്യേക സന്ദർഭമാണിതെന്നാണ് ലഫ്. ഗവര്‍ണര്‍ സൂസന്‍ ബൈസീവിക്സ് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയും യുഎസും ഒരുപോലെ ജനാധിപത്യത്തെ അഭിനന്ദിക്കുന്നവരാണെന്നും സൂസന്‍ ബൈസീവിക്സ് കൂട്ടിച്ചേർത്തു. അതുപോലെ യുഎസ് കോണ്‍ഗ്രസ് അംഗമായ മൈക് കോളിന്‍സും മോദിയുടെ വരവിന് മുന്നോടിയായി അഭിനന്ദനമറിയിച്ചു. തീവ്രവാദത്തെയും വലിയ ശത്രുവായ ചൈനയെയും ചെറുത്തുനില്‍ക്കുന്നതിന് ഇന്ത്യയും യുഎസും ഒരുമിച്ച് പൊരുതുന്നു എന്നായിരുന്നു മൈക് കോളിന്‍സിന്റെ ട്വീറ്റ്.

അതേസമയം, വൈറ്റ് ഹൗസ് ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വൈറ്റ് ഹൗസിൽ നിന്ന് മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള പ്രശസ്തമായ ബ്ലെയർ ഹൗസിലാണ് മോദി തങ്ങുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലാണ് ബ്ലെയർ ഹൗസ്. 190 വർഷമായി അമേരിക്കയുടെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ് ബ്ലെയർ ഹൗസ്. ഇവിടെയാണ് എബ്രഹാം ലിങ്കൺ തന്റെ ജീവിതത്തിലെ ചില സ്വകാര്യ നിമിഷങ്ങൾ പങ്കുവയ്ക്കപ്പെട്ടതും. കൂടാതെ ലോക യോഗ ദിനമായ ജൂൺ 21ന് യുഎൻഒ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ക്യാമ്പിന് നേതൃത്വം നൽകും. വൈകുന്നേരം വാഷിംഗ്ടൺ ഡിസിയിൽ എത്തുന്ന മോദിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിക്കുന്നത്. ജൂൺ 21 ന് രാത്രി വൈറ്റ് ഹൗസിൽ ബൈഡൻ ദമ്പതികൾ മോദിയ്‌ക്ക് വിരുന്ന് നൽകും. ജൂൺ 23ന് ഉപരാഷ്‌ട്രപതി കമലാ ഹാരിസും വിദേശകാര്യ മന്ത്രി ആന്റണി ബിൽഡനും മോദിയ്‌ക്ക് വിരുന്ന് നൽകും. ഔദ്യോഗിക പരിപാടികൾക്ക് പുറമെ യുഎസ് കമ്പനികളുടെ സിഇഒമാരുമായും മറ്റ് പങ്കാളികളുമായും പ്രധാനമന്ത്രി ചർച്ച നടത്തും. അതിന് ശേഷം വാഷിംഗ്ടണിലെ ഇന്ത്യൻ വംശജരെയും പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക യുഎസ് സന്ദർശനം ചരിത്രപരമെന്നാണ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞത്. വരാനിരിക്കുന്നത് അമേരിക്കൻ ഐക്യനാടുകളിൽ സാധാരണമല്ലാത്തൊരു സന്ദർശനമാണെന്നും ഇത് ഇന്ത്യക്കും പ്രധാനമന്ത്രിക്കും ബഹുമതിയാണെന്നും തരൺജിത് സിംഗ് സന്ധു പറഞ്ഞു.

Anandhu Ajitha

Recent Posts

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

51 minutes ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

1 hour ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

2 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

2 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

2 hours ago

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

3 hours ago