ബിഗ് ബോസ് സീസൺ അഞ്ച് ഫൈനലിലേക്ക് നീങ്ങുകയാണ്. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. വീക്കിലി ടാസ്ക്കിന് പകരം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. ടിക്കറ്റ് ടു ഫിനാലേയിലെക്കുള്ള പുതിയ മത്സരമാണ് കാർണിവൽ. ഒരു കാറിൽ ആരാണോ കൂടുതൽ നേരം ചെലവഴിക്കുന്നത് അവരാണ് കാർണിവൽ എന്ന മത്സരത്തിലെ വിജയി. ഏകദേശം 10 മണിക്കൂറിലേറെ നീണ്ടു നിന്ന ടാസ്കില്‍ 10 പോയിന്റോടെ ശോഭയാണ് വിജയിച്ചത്.
രാത്രി 12 മണിക്ക് ശേഷം ജുനൈസ്, നാദിറ, റിനോഷ്, സെറീന, ശോഭ എന്നിവർ മാത്രമാണ് കാറിൽ അവശേഷിച്ചത്. 10 മണിക്കൂറിലേറെ നീണ്ടു നിന്ന ടാസ്ക്ക് അവസാനിപ്പിക്കുവാൻ വേണ്ടി ആര് ഏത് പൊസിഷന്‍ എടുക്കണം എന്നതായിരുന്നു പിന്നീടുള്ള ചര്‍ച്ച. തനിക്ക് 10 പോയിന്റ് തന്നെ വേണമെന്ന പിടിവാശിയിലായിരുന്നു ശോഭ. അതേസമയം, സെറീനയ്ക്ക് ശേഷമുള്ള പൊസിഷന്‍ വേണമെന്നായിരുന്നു നാദിറയുടെ ഡിമാന്‍റ്. ഒടുവില്‍ ഇത് അംഗീകരിച്ച് റിനോഷും, ജുനൈസും, സെറീനയും, നാദിറയും യഥാക്രമം 6 ,7 ,8 ,9 പോയിന്റുകൾ നേടി കാറിന് പുറത്തുവന്നു.
അതേസമയം 9 പോയിന്റ് നേടി നാദിറ പുറത്തിറങ്ങിയിട്ടും തനിക്ക് ആകുന്ന സമയത്തോളം ആ കാറില്‍ തന്നെ ഇരിക്കും എന്നായിരുന്നു ശോഭയുടെ തീരുമാനം. ജോലി എടുക്കാന്‍ മടിച്ചാണ് ശോഭ അതില്‍ തന്നെ ഇരിക്കുന്നതെന്ന് ഷിജു പറഞ്ഞു. എന്ത് ഷോ ഓഫ് ആണ്, പത്ത് പോയിന്റ് കിട്ടിയതും പോര,എന്നിട്ട് നാടകവും ഷോയും എന്നാണ് ജുനൈസും റിനോഷും ഇതേപ്പറ്റി പറഞ്ഞത്. ഒടുവിൽ ബിഗ് ബോസ് പറഞ്ഞതിനുശേഷമാണ് ശോഭ കാറിൽ നിന്നിറങ്ങാൻ തയാറായത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…