BIGBOSS5

എന്ത് ഷോ ഓഫ് ആണ്…! വാശി ജയിച്ചിട്ടും കാറില്‍ നിന്നിറങ്ങാതെ ശോഭ; ഒടുവില്‍ ബിഗ്ബോസിന് പോലും പറയേണ്ടി വന്നു

ബി​ഗ് ബോസ് സീസൺ അഞ്ച് ഫൈനലിലേക്ക് നീങ്ങുകയാണ്. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. വീക്കിലി ടാസ്ക്കിന് പകരം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഇപ്പോൾ ബി​ഗ് ബോസ് ഹൗസിൽ നടക്കുന്നത്. ടിക്കറ്റ് ടു ഫിനാലേയിലെക്കുള്ള പുതിയ മത്സരമാണ് കാർണിവൽ. ഒരു കാറിൽ ആരാണോ കൂടുതൽ നേരം ചെലവഴിക്കുന്നത് അവരാണ് കാർണിവൽ എന്ന മത്സരത്തിലെ വിജയി. ഏകദേശം 10 മണിക്കൂറിലേറെ നീണ്ടു നിന്ന ടാസ്കില്‍ 10 പോയിന്റോടെ ശോഭയാണ് വിജയിച്ചത്.

രാത്രി 12 മണിക്ക് ശേഷം ജുനൈസ്, നാദിറ, റിനോഷ്, സെറീന, ശോഭ എന്നിവർ മാത്രമാണ് കാറിൽ അവശേഷിച്ചത്. 10 മണിക്കൂറിലേറെ നീണ്ടു നിന്ന ടാസ്ക്ക് അവസാനിപ്പിക്കുവാൻ വേണ്ടി ആര് ഏത് പൊസിഷന്‍ എടുക്കണം എന്നതായിരുന്നു പിന്നീടുള്ള ചര്‍ച്ച. തനിക്ക് 10 പോയിന്റ് തന്നെ വേണമെന്ന പിടിവാശിയിലായിരുന്നു ശോഭ. അതേസമയം, സെറീനയ്ക്ക് ശേഷമുള്ള പൊസിഷന്‍ വേണമെന്നായിരുന്നു നാദിറയുടെ ഡിമാന്‍റ്. ഒടുവില്‍ ഇത് അംഗീകരിച്ച് റിനോഷും, ജുനൈസും, സെറീനയും, നാദിറയും യഥാക്രമം 6 ,7 ,8 ,9 പോയിന്റുകൾ നേടി കാറിന് പുറത്തുവന്നു.

അതേസമയം 9 പോയിന്റ് നേടി നാദിറ പുറത്തിറങ്ങിയിട്ടും തനിക്ക് ആകുന്ന സമയത്തോളം ആ കാറില്‍ തന്നെ ഇരിക്കും എന്നായിരുന്നു ശോഭയുടെ തീരുമാനം. ജോലി എടുക്കാന്‍ മടിച്ചാണ് ശോഭ അതില്‍ തന്നെ ഇരിക്കുന്നതെന്ന് ഷിജു പറഞ്ഞു. എന്ത് ഷോ ഓഫ് ആണ്, പത്ത് പോയിന്റ് കിട്ടിയതും പോര,എന്നിട്ട് നാടകവും ഷോയും എന്നാണ് ജുനൈസും റിനോഷും ഇതേപ്പറ്റി പറഞ്ഞത്. ഒടുവിൽ ബിഗ് ബോസ് പറഞ്ഞതിനുശേഷമാണ് ശോഭ കാറിൽ നിന്നിറങ്ങാൻ തയാറായത്.

anaswara baburaj

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

4 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

4 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

5 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

5 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

6 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

6 hours ago