What are Mamata Banerjee and the government trying to hide? National Commission for Women strongly criticized the West Bengal rape case
കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്നതിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. സർക്കാർ എന്തോ മറയ്‌ക്കാൻ ശ്രമിക്കുകയാണെന്നും ഇതിന് പിന്നിൽ ഒരാളോ രണ്ട് പേരോ മാത്രമല്ലെന്നും ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രേഖ ശർമ.
”കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നുള്ള കാര്യം വ്യക്തമാണ്. അവരെ രക്ഷിക്കാനാണ് മമതാ സർക്കാർ ശ്രമിക്കുന്നത്. കേസ് സിബിഐ അന്വേഷിച്ചുവരികയാണ്. മമത ബാനർജിയും സർക്കാരും എന്താണ് മറയ്‌ക്കാൻ ശ്രമിക്കുന്നതെന്ന് സിബിഐയുടെ അന്വേഷണം പൂർത്തിയാകുമ്പോൾ എല്ലാവർക്കും വ്യക്തമാകുമെന്നും” രേഖ ശർമ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ചിരിക്കുകയാണ് എബിവിപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് എബിവിപി പ്രവർത്തകർ പങ്കെടുത്തു. ബംഗാളിലെ മമത സർക്കാരിന്റെ ഏകാധിപത്യ ഭരണം സാമൂഹ്യവിരുദ്ധർക്കും കുറ്റവാളികൾക്കും തഴച്ചുവളരുന്നതിനുള്ള അവസരമായി മാറിയെന്ന് എബിവിപി ആരോപിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…