India

നടന്നത് ,3000 കോടി രൂപയുടെ വായ്പ തട്ടിപ്പ്?? അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് ! ജീവനക്കാരെ ചോദ്യം ചെയ്യുന്നു

ദില്ലി :വ്യവസായ പ്രമുഖൻ അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. അനിൽ അംബാനി പ്രൊമോട്ടർ ഡയറക്ടറായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെ തട്ടിപ്പിന്റെ പേരിൽ എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. 2017 – 19 കാലത്ത് യെസ് ബാങ്കിൽനിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തി. 25ൽ അധികംപേരെ ചോദ്യം ചെയ്തു. 35 ഇടങ്ങളിലായാണ് പരിശോധന.

ബാങ്കുകൾ, ഓഹരി ഉടമകൾ, നിക്ഷേപകർ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയെ വഞ്ചിച്ച് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാൻ പദ്ധഥി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ലോണുകൾ ലഭിക്കാനായി യെസ് ബാങ്കിന്റെ പ്രൊമോട്ടർമാർക്ക് അനിൽ അംബാനി കൈക്കൂലി നൽകിയെന്ന ആരോപണത്തിലും അന്വേഷണമുണ്ട്.

35-ലധികം സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും 50-ലധികം കമ്പനികളുടെ രേഖകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുമായി 25-ലധികം വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. യെസ് ബാങ്കിന്റെ മുൻ പ്രൊമോട്ടർമാർ ഉൾപ്പെടെ മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും വലിയ തോതിലുള്ള ഈടുരഹിത് വായ്പകൾ അനുവദിക്കാൻ സഹായിച്ചെന്നും ആരോപണമുണ്ട്.

2017-നും 2019-നും ഇടയിൽ, റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്റെ റാഗ (RAAGA) കമ്പനികൾക്ക് യെസ് ബാങ്ക് ഏകദേശം 3000 കോടി രൂപയുടെ വായ്പകൾ നൽകിയതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്ക് പ്രൊമോട്ടർമാരുടെ സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് പണമിടപാടുകൾ “നിയമവിരുദ്ധമായ ഒത്തുതീർപ്പ്” നടന്നതായും (quid pro quo) ഇ ഡി കണ്ടെത്തി.

വായ്പകൾ നൽകിയ കമ്പനികളുടെ ദുർബലമായ സാമ്പത്തിക രേഖകൾ, ഒന്നിലധികം കമ്പനികളിൽ ഒരേ ഡയറക്ടർമാരും വിലാസങ്ങള്‍, വായ്പാ ഫയലുകളിൽ അവശ്യ രേഖകളുടെ അഭാവം, ഷെൽ കമ്പനികളിലേക്ക് പണം വഴിതിരിച്ചുവിടൽ, “ലോൺ എവർഗ്രീനിംഗ്” (പഴയ വായ്പ തിരിച്ചടയ്ക്കാൻ പുതിയ വായ്പകൾ നൽകൽ) തുടങ്ങിയ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ യെസ് ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രൊമോട്ടർമാർക്കും വ്യക്തിഗത നേട്ടങ്ങൾ ലഭിച്ചതായും സംശയിക്കുന്നു.

യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ വായ്പ തിരിച്ചടക്കാത്തതിനാൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ഓഫിസുകൾ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുവദിച്ച ഏകദേശം 2,892 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതായിരുന്നു ഇതിനു കാരണം.

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

13 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

14 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

14 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

14 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

16 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

19 hours ago