രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ധന സഹായ പദ്ധതിയാണ് പിഎം കിസ്സാന്‍ സമ്മാൻ പദ്ധതി. ഈ പദ്ധതി 2018 ഡിസംബര്‍ 1നാണ് അവതരിപ്പിക്കപ്പെട്ടത്. ചെറുകിട കര്‍ഷകര്‍ക്കാണ് സര്‍ക്കാരിന്റെ ഈ സാമ്പത്തീക സഹായം ലഭിക്കുക. പദ്ധതിയ്ക്ക് കീഴില്‍ 1 വര്‍ഷം ആകെ 6,000 രൂപ സര്‍ക്കാര്‍ സാമ്പത്തീക സഹായമായി നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. 75,000 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 125 മില്യണ്‍ കര്‍ഷകരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുവാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.
ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ വീതം സാമ്പത്തീക സഹായമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നേരിട്ട് തുക കൈമാറുകയാണ് ചെയ്യുക. പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ, തങ്ങളുടെ ഗഡു തുകയുടെ സ്റ്റാറ്റസ് എന്താണ് എന്നത് കര്‍ഷകന് ഓണ്‍ലൈനായി പരിശോധിക്കുവാന്‍ ഇപ്പോൾ സാധിക്കും. ഇതിനായി പിഎം കിസ്സാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്ക് ഗഡുക്കളുടെ സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കുകയും ചെയ്യും.
പദ്ധതി പ്രകാരം അതാത് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശ ഭരണകര്‍ത്താക്കളുമാണ് അര്‍ഹരായ കര്‍ഷക കുടുംബങ്ങളെ കണ്ടെത്തുന്നത്. അര്‍ഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പദ്ധതി തുക നേരിട്ട്് സര്‍ക്കാര്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക. 2000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും.
അതേസമയം രാജ്യത്തെ അര്‍ഹരായ 9.75 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതുവരെ 19,500 കോടി രൂപയിലേറെയാണ് പദ്ധതിയ്ക്ക് കീഴില്‍ കൈമാറ്റം ചെയ്തതെന്ന് പ്രധാന മന്ത്രി പറഞ്ഞു. 2021 മെയ് മാസത്തിലായിരുന്നു പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ എട്ടാം ഗഡു പ്രധാന മന്ത്രി വിതരണം ചെയ്തത്. 9 കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് അന്ന് പിഎം കിസ്സാന്‍ പദ്ധതി ഗഢു വിതരണം ചെയ്തത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…