ഉമർ മുഹമ്മദ്, സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ
ദില്ലി: ഇന്നലെ രാജ്യതലസ്ഥാനത്തെ നടുക്കിയ സ്‌ഫോടനത്തിന് പിന്നിൽ ജെയ്ഷെ ഭീകരൻ ഡോ ഉമർ മുഹമ്മദ് ആണെന്ന് സൂചന. ഡോ ഉമർ മുഹമ്മദ് അടങ്ങുന്ന ഭീകര സംഘത്തിലെ ചിലർ കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായിരുന്നു. 3000 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ ഇവരുടെ ഫരീദാബാദിലെ വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. സംഘം ആസൂത്രണം ചെയ്‌ത വൻ ഭീകരാക്രമണം പോലീസ് തകർത്തതോടെ മറ്റെവിടെയോ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളുമായി കാർബോംബ് സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് സൂചന. പൊട്ടിത്തെറിയിൽ ഉമർ മുഹമ്മദും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.
വൈറ്റ് കോളർ ജിഹാദികൾ എന്നറിയപ്പെടുന്ന ഡോക്ടർമാരുടെ സംഘമാണ് ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശാനുസരണം ഭീകരാക്രമണം പദ്ധതിയിട്ടത്. ഈ സംഘാംഗമായ അനന്തനാഗ് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ അഹമ്മദ് റാത്തറാണ് ആദ്യം പിടിയിലാകുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ മാസങ്ങളായി ഈ സംഘത്തെ നിരീക്ഷിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചാണ്.മറ്റ് രണ്ടു ഡോക്ടർമാരെ കൂടി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഡോ മുസമ്മിൽ ഷക്കീലും, ഡോ ഷഹീൻ ഷാഹിദും പിടിയിലായെങ്കിലും ഉമർ മുഹമ്മദ് രക്ഷപെടുകയായിരുന്നു. പോലീസ് പിന്നാലെയുണ്ടെന്ന പരിഭ്രാന്തിയോടെ ഉമർ മുഹമ്മദ് പെട്ടെന്ന് ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണ് ഇന്നലത്തെ സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ.
സ്ഫോടനത്തിന്റെ അന്വേഷണം ഉടൻ എൻ ഐ എയ്ക്ക് കൈമാറിയേക്കും. നിലവിൽ പ്രദേശം അന്വേഷണ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. ഫോറൻസിക് തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു. സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സന്നനിധ്യം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അടിയന്തര അവലോകനയോഗം ദില്ലിയിൽ ചേരുകയാണ്.
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…