Kerala

നവകേരള സദസ്സിലെ പരാതി പരിഹാരം വാക്കിൽ ഒതുങ്ങുമ്പോൾ…! കോഴിക്കോട് മാത്രം ലഭിച്ചത് 45,897 നിവേദനങ്ങൾ, നടപടിയെടുത്തത് 733 എണ്ണം

കോഴിക്കോട്: സംസ്ഥാനത്ത് നാളെ അവസാനിക്കാനിരിക്കുന്ന നവകേരള സദസ് വിജയമെന്നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുന്നത്. ജനങ്ങൾക്ക് നവകേരള സദസ്സിലെത്തി പരാതി നൽകാമെന്നും അതിനെല്ലാം പെട്ടന്ന് തന്നെ പരിഹാരമുണ്ടാക്കാം എന്നുമുള്ള വാഗ്ദാനങ്ങൾ ആയിരുന്നു സർക്കാർ നൽകിയിരുന്നത്. ഓരോ ജില്ലയിലും നവകേരള സദസ്സ് എത്തുമ്പോൾ പതിനായിരക്കണക്കിന് പരാതികളാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പരാതി പരിഹാര നടപടികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. കോഴിക്കോട് ലഭിച്ച പരാതികളില്‍ രണ്ട് ശതമാനത്തിന് പോലും ഇതുവരെ തീര്‍പ്പായിട്ടില്ല. നാല്‍പ്പത്തി ആറായിരത്തോളം നിവേദനങ്ങളില്‍ 733 എണ്ണം മാത്രമാണ് പരിഹരിക്കാനായത്.

നവകേരള സദസ്സിലെത്തിയവർക്ക് മുന്നിൽ സർക്കാർ നടത്തിയ ഉറപ്പ് ഇങ്ങനെ ആയിരുന്നു: പെട്ടെന്ന് തീര്‍ക്കാവുന്ന പരാതികളില്‍ രണ്ടാഴ്ചകം പരിഹാരമാകും. കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടവയില്‍ നാലാഴ്ച. സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ടവയാണെങ്കില്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും- എന്നാല്‍ സർക്കാരിന്റെ വാക്കുകൾ വിശ്വസിച്ച് അവിടെയെത്തിയ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ എന്താണ് ? കിടപ്പാടത്തിന് പോലും യാചിക്കുകയാണ് അവർ.

ആകെ ലഭിച്ചവയില്‍ 15649 പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണ്ടവയാണ്. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തില്‍ ഭരണ മുന്നണിയാണെങ്കിലും പരിഹാരമായത് വെറും 36 എണ്ണം മാത്രം. കോഴിക്കോട് ആകെ ലഭിച്ച പരാതികളില്‍ 1637 എണ്ണം സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടവയാണ്. ഇവയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. 34 പരാതികള്‍ വ്യക്തതയില്ലാത്തതോ അപൂര്‍ണമോ ആണ്. നവകേരള സദസ്സ് ഗംഭീര വിജയമാണെന്ന് സർക്കാർ അവകാശപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ജനങ്ങളും ചിന്തിക്കേണ്ടിയിരിക്കുന്നു.

Meera Hari

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

6 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

6 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

6 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

7 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

8 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

8 hours ago