2023 അവസാനിച്ച് പുതുവർഷം പുലരാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ വർഷമത്രയും പലവിധ വിഷയങ്ങൾ നമ്മൾ കണ്ടും കേട്ടും അറിഞ്ഞു. പലതിനെകുറിച്ചും ഗൂഗിളിനോട് ചോദിച്ചു. എന്നാൽ ഇത്തവണ നമ്മൾ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം സെർച്ച് ചെയ്ത വിഷയങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ? ചന്ദ്രയാൻ-3യും ചാറ്റ് ജിപിടിയുമാണ് ഏറ്റവും അധികം ഇന്ത്യക്കാർ ഈ വർഷം തിരഞ്ഞത്. ചന്ദ്രയാൻ 3യുടെ അഭിമാനവിജയമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ളവർ ചന്ദ്രയാൻ-3 സെർച്ച് ചെയ്യാനുള്ള പ്രധാന കാരണം. ചാന്ദ്രയാന്റെ വിക്ഷേപണം മുതൽ ഭ്രമണപഥം ഉയർത്തലും ലാൻഡിംഗും എന്തിനേറെ പേടകത്തെ ഉറക്കിയത് വരെ ശ്വാസമടക്കിപിടിച്ച് ആളുകൾ സെർച്ച് ചെയ്ത് മനസിലാക്കി. G20 ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് വാട്ട് ഈസ് സെർച്ച് ക്വറികൾ ഏറ്റവും കൂടുതൽ വന്നത്. കർണാടക തിരഞ്ഞെടുപ്പ്, യൂണിഫോം സിവിൽ കോഡ് എന്നിവ പ്രാദേശികമായും, അന്തർദേശീയ തലത്തിൽ ഇസ്രയേലിനെക്കുറിച്ചും, തുർക്കിയിലെ ഭൂകമ്പത്തെക്കുറിച്ചുമൊക്കെ ആളുകൾ തിരഞ്ഞു. അന്തരിച്ച ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറി, മണിപ്പുർ വാർത്തകൾ, ഒഡീഷയിലെ ട്രെയിൻ അപകടം എന്നിവയാണ് ഗൂഗിൾ സെർച്ചിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ളത്. ഗൂഗിളിന്റെ ഹൗ ടു ടാഗിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ചർമത്തെയും മുടിയെയും സൂര്യാഘാതത്തിൽ നിന്ന് രക്ഷിക്കാനുള്ള വഴിയായിരുന്നു. തങ്ങളുടെ സമീപ പ്രദേശത്തുള്ള ജിമ്മുകൾ, സുഡിയോ സ്റ്റോർ, ബ്യൂട്ടി പാർലറുകൾ, ഡെർമെറ്റോളജിസ്റ്റ് എന്നിവയും സെർച്ചിൽ മുകളിലാണ്. സിനിമകളിൽ, ഷാരൂഖ് ഖാന്റെ ജവാൻ ദേശീയ തലത്തിൽ ഒന്നാമതായും അന്തർദേശീയ തലത്തിൽ മൂന്നാമതും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രമാണ്. ‘ഗദർ 2’, ‘പത്താൻ’ എന്നിവയും പ്രാദേശികവും ലോകമെമ്പാടുമുള്ള ട്രെൻഡിംഗ് ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്. അതേസമയം, ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ചും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഈ വര്‍ഷം എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടുണ്ട്. പ്രാദേശികമായും ആഗോളതലത്തിലും മികച്ച ട്രെന്‍ഡിംഗ് ക്രിക്കറ്റ് താരങ്ങളായി ശുഭ്മാന്‍ ഗില്ലും രവീന്ദ്ര രവീന്ദ്രയും ആണ് മാറിയിട്ടുള്ളത്.
അതേസമയം, ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ വ്യക്തികളെ നോക്കുകയാണെങ്കിൽ അമേരിക്കൻ ഫുട്ബാൾ ലീഗ് താരം ഡാമർ ഹാംലിനാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ ജനുവരിയിൽ 25കാരനായ ഹാംലിന് ഒരു മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഗൂഗിളിൽ അദ്ദേഹത്തെ കുറിച്ച് ആളുകൾ തിരഞ്ഞത്. ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട രണ്ടാമത്തെ വ്യക്തി ഹോളിവുഡ് നടൻ ജെറമി റെന്നറാണ്. മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ താരത്തിന് ഗുരുതര പരിക്കേറ്റിരുന്നു. മുപ്പതിലേറെ എല്ലുകൾ പൊട്ടിയ താരം ഏറെ ദിവസങ്ങൾക്ക് ശേഷമായിരുന്നു സുഖം പ്രാപിച്ചത്. ജെറമി റെന്നറിന് ശേഷം ഏറ്റവും കൂടുതൽ പേർ ഗൂഗിളിലൂടെ അന്വേഷിച്ചത് പ്രമുഖ അമേരിക്കൻ കിക്ക് ബോക്സർ ആൻഡ്ര്യൂ ടൈറ്റിനെയാണ്. ഫ്രഞ്ച് ഫുട്ബാൾ താരം കിലിയൻ എംബാപ്പെ നാലാമതും മറ്റൊരു NFL താരമായ ട്രാവിസ് കെൽസി അഞ്ചാമതുമാണ്. വെനസ്ഡേ എന്ന സൂപ്പർഹിറ്റ് സീരീസിലൂടെ പ്രശ്സതയായ ജെന്ന ഒർടേഗയാണ് ആറാമത്. കനേഡിയൻ ഇന്റർനെറ്റ് സെൻസേഷനായ ലിൽ ടായ് ആണ് ഏഴാമത്. 13-കാരിയുടെ യഥാർഥ പേര് ടായ് ടിയാൻ എന്നാണ്. ഹോളിവുഡ് താരമായ ഡാനി മാസ്റ്റേഴ്സൺ ആണ് എട്ടാമത്. 2003-ൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന് 30 വർഷം ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇംഗ്ലീഷ് ഫുട്ബാൾ താരം ഡേവിഡ് ബെക്കാം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വ്യക്തികളിൽ ഒമ്പതാം സ്ഥാനത്തും ചിലിയൻ അമേരിക്കൻ നടനായ പെഡ്രോ പാസ്കൽ പത്താം സ്ഥാനത്തുമാണ്. സമീപകാലത്ത് ഇറങ്ങിയ ദ ലാസ്റ്റ് ഓഫ് അസ് എന്ന സീരീസിലൂടെയാണ് പാസ്കൽ വലിയ രീതിയിലുള്ള പ്രശസ്തി നേടിയത്. എന്തായാലും, നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഗൂഗിൾ സെർച്. ഇന്റർനെറ്റിൽ തിരയുന്നതിനെ ഇപ്പോൾ ഗൂഗിൾ ചെയ്യുക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സെർജി ബ്രിൻ, ലാറി പേജ് എന്നിവർ ചേർന്ന് 1998-ലാണ് ഗൂഗിൾ സെർച് എൻജിൻ ലോഞ്ച് ചെയ്തത്. ലോകമെമ്പാടുമുള്ള ഓൺലൈൻ തിരയൽ അഭ്യർത്ഥനകളിൽ 70 ശതമാനത്തിലധികം ഗൂഗിളാണ് കൈകാര്യം ചെയ്യുന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…