Featured

മണിപ്പൂരിൽ വീരമൃത്യു വരിച്ച കേണൽ നിസാരക്കാരനല്ല!!!

മണിപ്പൂരിൽ വീരമൃത്യു വരിച്ച കേണൽ നിസാരക്കാരനല്ല!!! | MANIPUR

 മണിപ്പൂരില്‍ തീവ്രവാദികള്‍ വധിച്ചത് (Terrorist Attack In Manipur) മയക്കമരുന്ന് മാഫിയയ്ക്കെതിര നിര്‍ഭയം പോരാടിയ കേണലിനെ. 46 അസം റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ വിപ്ലവ് ത്രിപാഠി സേനയിലെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ഏറ്റെടുത്ത ദൗത്യങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥൻ. മാസങ്ങളോളം മിസോറമിലെ ഇൻഡോ മ്യാൻമർ അതിർത്തി സംരക്ഷിച്ചത് വിപ്ലവ് ത്രിപാഠിയുടെ നേതൃത്വത്തിലുളള ബറ്റാലിയനായിരുന്നു. കഴിഞ്ഞ ജൂലൈ വരെ മിസോറമിലായിരുന്നു അദ്ദേഹം. നിരവധി മയക്കമരുന്ന് കടത്തുലോബികളെ തകര്‍ത്തെറിഞ്ഞയാളാണ് ഈ കേണല്‍. ഇന്ത്യയ്ക്കും മ്യാന്‍മറിനും ഇടയില്‍ നടന്ന മയക്കമരുന്ന് കടത്തും വേരോടെ പിഴുതെറിഞ്ഞു. തീവ്രവാദികളെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും വിപ്ലവ് ത്രിപാഠി ശ്രമിച്ചു. മണി്പ്പൂരില്‍ അസംറൈഫില്‍സില്‍ എത്തിയ ശേഷം നിരവധി മയക്കമരുന്ന് റാക്കറ്റുകളെ തകര്‍ത്തെറിഞ്ഞു.

ഇന്തോ-മ്യാൻമർ അതിർത്തിയിലെ കന്നുകാലി കടത്ത് ഉൾപ്പെടെയുളള കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠി സ്വീകരിച്ചത്. രാജ്യവിരുദ്ധ ശക്തികളുടെ കൈകളിൽ എത്തിക്കാനായി അതിർത്തി കടത്തി കൊണ്ടുവന്ന നിരവധി ആയുധങ്ങളും ഇവർ പിടിച്ചെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠിയുടേത്. സദാസമയവും പുഞ്ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുളള ത്രിപാഠി സൈന്യവുമായി ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങളിലും മുൻപിലുണ്ടായിരുന്നു.

B4 Admin

Recent Posts

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

5 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

6 hours ago

എഐയും ഡാറ്റാ സെന്ററുകളും ഇനി പരസ്പരം വളർത്തും. അന്താരാഷ്ട്ര ശ്രദ്ധ നേടി മലയാളി ഗവേഷകന്റെ പഠനം

ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…

7 hours ago

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

21 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

21 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

22 hours ago