സംഭവബഹുലമായ അഞ്ചുവർഷത്തിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുമ്പോൾ പിണറായി സർക്കാരിന് ഒട്ടും ആശ്വാസത്തിന് വകയില്ല. പകരം വരുന്നത് കറകളഞ്ഞ സ്വയംസേവകനും ആർ എസ്സ് എസ്സ് പ്രചാരകനുമായ ബിജെപി നേതാവാണ്. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംഘത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രവർത്തിച്ചിരുന്ന പ്രചാരകനാണ്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഗോവയിൽ ബിജെപിയെ അധികാരത്തിലെത്തിച്ച നേതാക്കളിൽ പ്രധാനിയാണ് അദ്ദേഹം. 2002 ൽ പാർട്ടിക്ക് വേണ്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത് ആർലേക്കറുടെ ത്രസിപ്പിക്കുന്ന വിജയത്തിലൂടെയായിരുന്നു. പിന്നീട് പാർട്ടിക്ക് ഗോവയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സജീവ പ്രവർത്തകനാകുകയും ജനസംഘത്തിന്റെ കാലം മുതൽ രാഷ്ട്രീയത്തിൽ എത്തിയ ആർലേക്കർ കർക്കശക്കാരനായ രാഷ്ട്രീയ നേതാവാണ്. കേരളത്തിൽ ആദ്യമായിട്ടാണ് ആർ എസ്സ് എസ്സ് പശ്ചാത്തലമുള്ള ഒരു ഗവർണർ വരുന്നത്.
2002 ലും 2012 ലും അദ്ദേഹം ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗോവ നിയമസഭാ സ്‌പീക്കർ, വനം പരിസ്ഥിതി മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ഗവർണറായിരുന്നു.ആര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്. 2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായപ്പോള്‍ ആര്‍ലേകറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ലക്ഷ്മികാന്ത് പര്‍സേക്കറിനെയാണ് മുഖ്യമന്ത്രിയാക്കിയത്. 2000 മുതൽ 2006 വരെ ഗോവ ബിജെപിയുടെ അദ്ധ്യക്ഷൻ, 2006 മുതൽ 2009 വരെ ബിജെപി ദേശീയ നിർവാഹക സമിതിയംഗം, 2010 മുതൽ 2012 വരെ ബിജെപി വക്താവ് എന്നീ പാർട്ടി ചുമതലകളും വഹിച്ചിട്ടുണ്ട്. ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് രാജേന്ദ്ര ആര്‍ലേകര്‍.
സംഭവബഹുലമായ അഞ്ചുവർഷങ്ങൾക്കൊടുവിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ്ഭവന്റെ പടിയിറങ്ങുന്നത്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ അദ്ദേഹം പരസ്യമായി തന്നെ ചോദ്യം ചെയ്‌തിരുന്നു. സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയമവിരുദ്ധ ഇടപെടലുകൾ, പിൻവാതിൽ നിയമനങ്ങൾ, അഴിമതി, അക്രമരാഷ്ട്രീയം, ധൂർത്ത് എന്നിവയെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. എസ് എഫ് ഐ യുടെ ഗുണ്ടായിസത്തെ തെരുവിൽ ഇറങ്ങിത്തന്നെ നേരിട്ടു. ഏറെ ജനകീയനായ ഗവർണർ കൂടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പ്രതിപക്ഷത്തെ അടിച്ചിരുത്തിയ സർക്കാർ പലപ്പോഴും ഗവർണർക്ക് മുന്നിൽ മുട്ട് മടക്കിയിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…