Kerala

ആര് പറയുന്നത് ശരി? നിര്‍ണായക തെളിവ് ശേഖരിക്കാനൊരുങ്ങി പോലീസ്; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു.

തൃശ്ശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ പരിശോധിക്കാനാണ് തീരുമാനം. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി. പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നൽകിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകൾ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.

anaswara baburaj

Recent Posts

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

12 mins ago

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…

15 mins ago

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ പരാതി !മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തി ! യദു നൽകിയ പരാതിയിൽ അന്വേഷണം ഇഴയുമ്പോഴും മേയറുടെ പരാതിയിൽ അന്വേഷണം റോക്കറ്റ് വേഗത്തിൽ

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.…

16 mins ago

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം അഭ്രപാളിയിലേയ്ക്ക് ! പ്രധാന വേഷത്തിൽ ഷാഹിദ് കപൂർ ; ധീരതയുടെ കഥ ലോകം മുഴുവൻ അറിയിക്കുമെന്ന് സംവിധായകൻ അമിത് റായ്

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. OMG 2 ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അമിത് റായ് ആണ് ഛത്രപതി…

36 mins ago

പപ്പുവിന് കാര്യമായ എന്തോ പറ്റിയിട്ടുണ്ട് !

ഒടുവിൽ സത്യം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി ; കൈയടിച്ച് സോഷ്യൽ മീഡിയ

1 hour ago

വിരമിക്കൽ പ്രസംഗത്തിനിടെ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

ഞാന്‍ ആര്‍ എസ് എസു കാരന്‍; ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

2 hours ago