Who will replace the resigned minister Radhakrishnan? Hint that the announcement will be made today
തിരുവനന്തപുരം: ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മന്ത്രിയെ സിപിഎം ഇന്ന് തീരുമാനിക്കും എന്ന് സൂചന. ചേലക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം മന്ത്രിയെ തീരുമാനിച്ചാൽ മതിയെന്ന വാദവും പാർട്ടിയിൽ ഉയരുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ ആദ്യദിനം രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ പകരക്കാരനെ ഈ യോഗം തന്നെ തീരുമാനിക്കുമെന്ന സൂചനയാണുയർന്നത്. മന്ത്രിയുടെ വകുപ്പുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏറ്റെടുത്തിട്ടുണ്ട്. രാധാകൃഷ്ണൻ ഒഴിഞ്ഞ ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവിടെ മത്സരിച്ചു ജയിക്കുന്നയാളെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്ന സൂചന നൽകാൻ തീരുമാനം നീട്ടിവയ്ക്കുക വഴി സാധിക്കും. എന്നാൽ അത്തരം സസ്പെൻസുകൾ ആവശ്യമില്ലെന്നു തീരുമാനിച്ചാൽ പകരക്കാരൻ ഉടൻ വരും.
സംസ്ഥാന കമ്മിറ്റിയുടെ രണ്ടാം ദിനമായ ഇന്നലെയും മന്ത്രിസഭയിലെ മാറ്റങ്ങൾ ചർച്ചയ്ക്കു വന്നില്ല. അത്കൊണ്ട് തന്നെ ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മന്ത്രിസഭയിൽ വേറെയും മാറ്റം വേണോയെന്നും യോഗം തീരുമാനിക്കും. അതിനുള്ള സാധ്യത പാർട്ടി കേന്ദ്രങ്ങൾ നിഷേധിക്കുന്നു. രാധാകൃഷ്ണന് പകരക്കാരനെ ഉടൻ നിശ്ചയിച്ചാൽ സംസ്ഥാന കമ്മിറ്റി അംഗമായ ഒ.ആർ.കേളുവിനാണ് മുൻതൂക്കം. കെ.ശാന്തകുമാരി, കെ.എം.സച്ചിൻദേവ്, പി.പി.സുമോദ് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…