ബോളിവുഡ് താര രാജാക്കന്മാരാണ് അക്ഷയ് കുമാറും ഷാരൂഖ് ഖാനും. എണ്‍പതുകളില്‍ ആരംഭിച്ച ഇരുവരുടെയും കരിയറുടെ ഗ്രാഫ് മുകളിലേക്ക് മാത്രമേ പോയിട്ടുള്ളൂ. ഒരാള്‍ നിത്യഹരിത കാമുകനായും മറ്റൊരാള്‍ കോമേഡിയന്‍ നായകനായും ഉയര്‍ന്നുവന്നയാള്‍. നിലവില്‍ രണ്ട് പേര്‍ക്കും കോടിക്കണക്കിന് രൂപയാണ് പ്രതിഫലമെങ്കിലും ഡേറ്റിനായി നിര്‍മാതാക്കള്‍ ക്യൂവില്‍ തന്നെയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച പല ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങളായിരുന്നു.ദില്‍ തോ പാഗല്‍ ഹേ ഒരിക്കലും പ്രേക്ഷകര്‍ മറക്കില്ല.
എന്നാല്‍ പിന്നീട് അക്ഷയും ഷാരൂഖും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. എന്തുകൊണ്ടാണ് ഇരുവരും ഒന്നിച്ച് വെള്ളിത്തിരയില്‍ കാണുകയെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് രസകരമായാണ് ഖാന്‍ മറുപടി നല്‍കിയിരിക്കുന്നത്.
അത് ഇങ്ങിനെയാണ്.”ഞാന്‍ അവനെ പോലെ നേരത്തെ ഉണരുന്നില്ല. അക്ഷയ് എഴുന്നേല്‍ക്കുന്ന സമയത്താണ് ഞാന്‍ ഉറങ്ങാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ ദിവസം നേരത്തെ തുടങ്ങും. ഞാന്‍ ജോലി ആരംഭിക്കുമ്പോഴേക്കും അവന്‍ പാക്ക് ചെയ്ത് വീട്ടിലേക്ക് പോയിട്ടുണ്ടാകും.അതുകൊണ്ട് തന്നെ അക്ഷയ്ക്ക് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാനാകും. താന്‍ ഒരു രാത്രികാല വ്യക്തിയാണ്. എന്നാല്‍ അക്ഷയ് രാത്രിയിലെ ഷൂട്ടിങ് അങ്ങിനെ ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്താലും സ്‌ക്രീന്‍ സ്‌പേസ് ഒരുമിച്ചുണ്ടാകാറില്ല. അദേഹത്തിന് ഒപ്പം അഭിനയിക്കുന്നത് രസകരമായ കാര്യമാണെന്നും” ഷാരൂഖ് പറഞ്ഞു.
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…