Kerala

വ്യാപക മോഷണം;വിവിധ വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ചു, വീട് കുത്തിതുറന്ന് ടിവി തകര്‍ത്തു,നാടകീയ രംഗങ്ങൾ അരങ്ങേറിയത് ചെന്നിത്തലയിൽ, പ്രതിയെ പിടികൂടാനാകാതെ പോലീസ്

മാന്നാർ: ചെന്നിത്തലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിക്കുക മാത്രമല്ല വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടിലെ സാധനങ്ങൾക്ക് നാശനഷ്ടം വരുത്തി വെയ്ക്കുകയും ചെയ്തു.ഇന്ന്‌ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംഗ്ഷന് സമീപമുള്ള നന്ദനം സ്റ്റോഴ്സ്, കാരാഴ്മ ജംഗ്ഷനിലെ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, പൂക്കട, മഹാലക്ഷ്മി ടെയ്ലേഴ്സ്,ജെബി സ്പോട്ട് ഷവർമ ഹട്ട് എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. കുറ്റിയിൽ ക്ഷേത്രത്തിനു സമീപത്തെ ആൾതാമസമില്ലാത്ത ഗീതാഞ്ജലി എന്ന വീട്ടിൽ കയറിയ മോഷ്ടാവ് വീടിനും നാശനഷ്ടം വരുത്തി. മുൻവാതിൽ കുത്തിപ്പൊളിക്കുകയും ടെലിവിഷൻ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത മോഷ്ടാവ് അലമാരയിൽ നിന്നും തുണികൾ വാരിനിലത്തിടുകയും ചെയ്തു.

നന്ദനം സ്റ്റോഴ്സിൽ നിന്ന് 15000 രൂപ കവർന്നെന്ന് ഉടമ മംഗലത്തേത്ത് നാരായണൻ നായർ പറഞ്ഞു. ജൻ ഔഷധിയിൽ നിന്ന് 6000 രൂപയും, മൊബൈൽ ഫോണും, മഹാലക്ഷ്മി ടൈലേഴ്സില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയും, പൂക്കടയിൽ നിന്ന് 1650 രൂപയും മോഷ്ടിച്ചു. മാന്നാർ പൊലീസ്‌ സംഭവസ്ഥലങ്ങൾ സന്ദർശിച്ച് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവിന്‍റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെ പൂട്ടുകൾ തകർക്കാനായി മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന സമീപത്തെ വീട്ടിൽനിന്നും എടുത്ത പിക്കാസും വെട്ടുകത്തിയും പൊലീസ്‌ കണ്ടെടുത്തു. മോഷണത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വിരലടയാള വിദഗ്ധരും ഫോറൻസിക് പരിശോധകരും തെളിവെടുപ്പ് നടത്തി.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

24 minutes ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

54 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

2 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

2 hours ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

3 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

3 hours ago