മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ
ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മുസ്‌കാന്‍ രസ്‌തോഗിക്കും കാമുകന്‍ സാഹില്‍ ശുക്ലയ്ക്കും ജില്ലാ ജഡ്ജി അരവിന്ദ് കുമാര്‍ മിശ്ര വധശിക്ഷ വിധിച്ചു. രണ്ട് ആഴ്ച മുമ്പ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 126 വാദങ്ങളും 22 സാക്ഷിമൊഴികളും കടന്നുപോയ ഈ കേസിന്റെ കേന്ദ്രബിന്ദു സിമന്റ് നിറച്ച ഒരു നീല പ്ലാസ്റ്റിക് ഡ്രം ആയിരുന്നു. സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു.
പോലീസിന്റെയും അന്വേഷണ സംഘത്തിന്റെയും കണ്ടെത്തലുകള്‍ പ്രകാരം, 2016-ലാണ് സൗരഭ് രാജ്പുതും മുസ്‌കാന്‍ രസ്‌തോഗിയും തമ്മില്‍ വിവാഹിതരാകുന്നത്. ഇതൊരു പ്രണയവിവാഹമായിരുന്നു. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ് തന്റെ മര്‍ച്ചന്റ് നേവി ജോലി ഉപേക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഈ വിവാഹത്തെയോ ആ പെട്ടെന്നുള്ള തീരുമാനത്തെയോ അംഗീകരിച്ചില്ല. തുടര്‍ന്ന് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും, അദ്ദേഹം മുസ്‌കാനുമൊത്ത് വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 2019-ല്‍ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു.
എന്നാല്‍ ആ സന്തോഷം നീണ്ടുനിന്നില്ല. തന്റെ സുഹൃത്തായ സാഹില്‍ ശുക്ലയുമായി മുസ്‌കാനന് ബന്ധമുണ്ടെന്ന് സൗരഭ് അറിയാനിടയായി. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും വിവാഹമോചനത്തെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുകയും ചെയ്തു. ഒടുവില്‍ മകളുടെ ഭാവിയോര്‍ത്ത് സൗരഭ് ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. അദ്ദേഹം വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നു, 2023-ല്‍ ജോലിക്കായി വിദേശത്തേക്ക് പോവുകയും ചെയ്തു.
ഫെബ്രുവരി 28-ന് മകളുടെ ആറാം പിറന്നാള്‍ അടുത്തുവരവെ സൗരഭ് ലണ്ടനില്‍ ജോലി ചെയ്യുകയായിരുന്നു. പിറന്നാളിനായി അദ്ദേഹം ഫെബ്രുവരി 24-ന് നാട്ടിലേക്ക് എത്തി. എന്നാല്‍ അതിനുമുന്‍പ് തന്നെ മുസ്‌കാനും സാഹിലും ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി പോലീസ് പറയുന്നു. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും, സൗരഭ് അത് തടയുമെന്ന് ഭയന്നിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ തങ്ങളുടെ ബന്ധത്തെക്കുറിച്ചും അയാള്‍ക്ക് അറിയാമായിരുന്നു.
കൊലപാതകത്തിന് ഏകദേശം എട്ട് ദിവസം മുമ്പ് മുസ്‌കാന്‍ 800 രൂപയ്ക്ക് രണ്ട് കത്തികള്‍ വാങ്ങുകയും, ഒരാളെ പലതവണ എങ്ങനെ കുത്താമെന്ന് പരിശീലിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ പറയുന്നു. കത്തികള്‍ ഉപയോഗിക്കുന്നതില്‍ ഉള്ള ആത്മവിശ്വാസക്കുറവ് കാരണം അവള്‍ ഒരു റേസറും വാങ്ങിയിരുന്നു. സൗരഭിന്റെ ഭക്ഷണത്തില്‍ മുസ്‌കാന്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതായി അന്വേഷണത്തില്‍ പറയുന്നു. അദ്ദേഹം ഉറങ്ങിക്കഴിഞ്ഞപ്പോള്‍ അവള്‍ കത്തിയുപയോഗിച്ച് മൂന്ന് തവണ കുത്തുകയും പിന്നീട് റേസര്‍ ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു. സാഹില്‍ കത്തിയുപയോഗിച്ച് തല ഉടലില്‍ നിന്ന് വേര്‍പെടുത്തുകയാണുണ്ടായതെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം 15 കഷ്ണങ്ങളാക്കി വെട്ടി. ഈ കഷ്ണങ്ങള്‍ ഒരു നീല ഡ്രമ്മിലാക്കി നനഞ്ഞ സിമന്റ് ഉപയോഗിച്ച് അടച്ചു. കുറ്റവാളികളുടെ മൊഴിപ്രകാരം, മൃതദേഹാവശിഷ്ടങ്ങള്‍ മണ്ണുമൂടി ഡ്രമ്മില്‍ ഒരു തൈ നടാനായിരുന്നു യഥാര്‍ത്ഥ പദ്ധതി. എന്നാല്‍ ദുര്‍ഗന്ധം വമിക്കുമെന്ന് ഭയന്ന അവര്‍ സിമന്റ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമയം കിട്ടുമ്പോള്‍ മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. സൗരഭ് എവിടെയെന്ന് ചോദിച്ചവരോട്, അദ്ദേഹം ഒരു ഹില്‍സ്റ്റേഷനിലേക്ക് പോയിരിക്കുകയാണെന്നാണ് മുസ്‌കാന്‍ പറഞ്ഞത്.
ഇത് ശരിയാണെന്ന് വരുത്തിതീര്‍ക്കാന്‍ അവളും സാഹിലും സൗരഭിന്റെ ഫോണുമായി മനാലിയിലേക്ക് യാത്ര ചെയ്യുകയും, അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം, മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ചുകൊണ്ട് അവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും യാത്ര ചെയ്യുന്നതിന്റെ വീഡിയോകള്‍ പിന്നീട് പോലീസ് കണ്ടെടുത്തി. ഷിംലയിലും മനാലിയിലുമുള്ള ഹോട്ടലുകളില്‍ ഇരുവരും ഒന്നിച്ച് താമസിച്ചതിന്റെ തെളിവുകളും പിന്നീട് പോലീസ് ശേഖരിച്ചു. സൗരഭ് ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ദിവസങ്ങളോളം വിളിക്കുകയും ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
മാര്‍ച്ച് 17-ന് ഇരുവരും യാത്ര കഴിഞ്ഞ് തിരിച്ചെത്തി. പിറ്റേദിവസം, ഡ്രം എടുത്ത് എവിടെയെങ്കിലും തള്ളാന്‍ അവര്‍ കൂലിക്കാരെ വിളിച്ചു. എന്നാല്‍ ഡ്രം വളരെ ഭാരമുള്ളതായിരുന്നു. മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിന്റെ അടപ്പ് തെറിച്ചുപോകുകയും ദുര്‍ഗന്ധം പരക്കുകയും ചെയ്തു. ഡ്രം ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ കൂലിക്കാര്‍ സംശയത്തോടെ അവിടെനിന്ന് മടങ്ങി. മാതാപിതാക്കള്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ, താനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയതായി അവള്‍ സമ്മതിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ അവളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇരുവരും പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും മൃതദേഹം എവിടെയാണെന്ന് പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
പോലീസ് ഡ്രം കണ്ടെത്തിയെങ്കിലും ചുറ്റികയും ഉളിയും ഉപയോഗിച്ച് സിമന്റ് തകര്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രം മോര്‍ച്ചറിയിലേക്ക് മാറ്റി, അവിടെ ഒരു ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചാണ് കൊലപാതകം നടന്ന് 14 ദിവസത്തിന് ശേഷം സൗരഭിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ദമ്പതികളുടെ ആറു വയസ്സുള്ള മകള്‍ അയല്‍ക്കാരോട് ‘അപ്പാ ഡ്രമ്മിലാണ്’ എന്ന് നിരന്തരം പറഞ്ഞിരുന്നതായി സൗരഭിന്റെ മാതാവ് രേണു ദേവി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് രസ്‌തോഗിയും ശുക്ലയും ചേര്‍ന്ന് നീല ഡ്രം, സിമന്റ് ചാക്കുകള്‍, മണല്‍, വെട്ടുകത്തികള്‍, റേസറുകള്‍ എന്നിവ വാങ്ങിയതായി പ്രാദേശിക കടയുടമകള്‍ മൊഴി നല്‍കി. കോള്‍ ഡിറ്റെയ്ല്‍ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കൃത്യസമയത്ത് ശുക്ല ആ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു. സൗരഭ് കുത്തേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിച്ചു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…