പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജനവാസ മേഖലകളിലിറങ്ങി അക്രമം നടത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗത്തിൽ അനുമതി നൽകുന്ന നിയമഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം . കേന്ദ്ര വന്യജീവി സംരക്ഷണ നിയമം 1972-ൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. വന്യജീവി ആക്രമണം തുടർക്കഥയായ മലയോരങ്ങളിൽ കനത്ത ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക തീരുമാനം.
പുതിയ ഭേദഗതി അനുസരിച്ച്, ജനവാസ മേഖലയിൽ ഇറങ്ങി അക്രമം നടത്തുന്ന മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിവേഗം ഉത്തരവിറക്കാൻ സാധിക്കും. കളക്ടറുടെയോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയോ ശുപാർശ മാത്രം ഇതിന് മതിയാകും. വെടിവെച്ചുകൊല്ലുകയോ അല്ലെങ്കിൽ മയക്കുവെടി വെക്കുകയോ ചെയ്യാം.
നിലവിലെ നിയമപ്രകാരം, വെടിവെച്ചുകൊല്ലാനുള്ള അനുമതി ലഭിക്കാൻ നടപടിക്രമങ്ങൾ ഏറെയാണ്. കാട്ടിലേക്ക് തുരത്താനാണ് ആദ്യം ശ്രമിക്കുക. അത് പരാജയപ്പെട്ടാൽ മാത്രമേ വെടിവെക്കുന്നത് അവസാന മാർഗമായി പരിഗണിക്കൂ. ഇതിനായി ആറ് അംഗ വിദഗ്ദ്ധ സമിതിയുടെ അനുമതിയും ആവശ്യമാണ്. കൂടാതെ, ആക്രമിച്ച മൃഗത്തെ തന്നെയാണ് കൊല്ലുന്നതെന്ന് ഫോട്ടോ ഉൾപ്പെടെയുള്ള തെളിവുകളോടെ ഉറപ്പാക്കുകയും വേണം. ഒരു കടുവയെ കൊല്ലണമെങ്കിൽ അത് നരഭോജിയാണെന്ന് വ്യക്തമാക്കണം.
അതേസമയം കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകാമെങ്കിലും, ബിൽ നിയമമാകണമെങ്കിൽ ഗവർണറുടെയും രാഷ്ട്രപതിയുടെയും അംഗീകാരം നിർബന്ധമാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കിയാലും, ഈ കടമ്പകൾ മറികടക്കുക സർക്കാരിന് വലിയ വെല്ലുവിളിയാകും. അതേസമയം, കാട്ടുപന്നികളെ ഉൾപ്പെടെയുള്ള മൃഗങ്ങളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യഭൂമിയിലെ ചന്ദനമരം മുറിക്കാൻ വനംവകുപ്പിന്റെ അനുമതി തേടുന്നതിനുള്ള ബില്ലിനും അംഗീകാരമായി. എന്നാൽ, ഫോറസ്റ്റ് എക്കോ ടൂറിസം ബോർഡ് രൂപീകരിക്കാനുള്ള ബിൽ മാറ്റിവെച്ചിട്ടുണ്ട്.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…