India

‘സ്ഫോടനമുണ്ടാക്കും’; മദ്ധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളം ബോംബിട്ട് തകർക്കുമെന്നും സ്‌ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ പരിശോധനകൾ നടത്തി വരികയാണെന്നും സുരക്ഷ ശക്തമാക്കിയതായും ചീഫ് സെക്യൂരിറ്റി ഓഫീസർ വിശാൽ ശർമ്മ പറഞ്ഞു.

ഗോവയിലെ ദംബോലിം വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം ഇ-മെയിൽ വഴി ബോംബ് ഭീഷണി അധികൃതർക്ക് ലഭിച്ചിരുന്നു. സംഭവത്തിൽ സുരക്ഷാ ഏജൻസികൾക്കും എയർലൈനുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടില്ല. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംശയം തോന്നുന്നവരെ പരിശോധിച്ചു വരികയാണെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

8 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

8 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

8 hours ago