പ്രതീകാത്മക ചിത്രം
ഭുവനേശ്വര്‍ : വൃദ്ധകളെയും വിധവകളെയും ബലാത്സംഗം ചെയ്യുന്നത് പതിവാക്കിയ അറുപതുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച ഒരുകൂട്ടം സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗജപതി ജില്ലയിലെ കുയ്ഹുരു ഗ്രാമത്തിലാണ് സംഭവം. കംബി മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ എട്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
ഈ മാസം രണ്ടാം തീയതിയാണ് കൊലപാതകം നടന്നത്. മാലിക്കിനെ ഒറ്റയ്ക്കായി പുറത്തേക്ക് പോയ കുടുംബം തിരിച്ചെത്തിയപ്പോള്‍ ഇയാളെ കാണാനില്ലായിരുന്നു. ഇതേതുടർന്ന് മാലിക്കിനെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നല്‍കി. പോലീസ് നടത്തിയ തിരച്ചിലില്‍ ഗ്രാമത്തില്‍നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുള്ള കാട്ടുപ്രദേശത്ത് മരിച്ച നിലയില്‍ മാലികിനെ കണ്ടെത്തുകയായിരുന്നു. പാതിവെന്ത നിലയിലായിരുന്നു മൃതദേഹം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ ഒരു സ്ത്രീ കുറ്റസമ്മതം നടത്തിയത്. എന്നാൽ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് മാലികിന്റെ മൃതദേഹം ഇത്രയുംദൂരം കൊണ്ടിടാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് പോലീസിനെ കൂട്ടുപ്രതികളിലേക്ക് എത്തിച്ചത്.
പോലീസിന്റെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കാലങ്ങളായി ഗ്രാമത്തിലെ സ്ത്രീകളെ മാലിക് ഉപദ്രവിച്ചുവന്നിരുന്നതായാണ് വിവരം. വിധവകളെയും പ്രായമായ സ്ത്രീകളേയുമാണ് ഇയാള്‍ പ്രധാനമായും ഉപദ്രവിച്ചിരുന്നത്. ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ക്കയറി വരെ മാലിക് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. നിരവധി തവണ താക്കീത് നല്‍കിയിട്ടും മാലിക് തന്റെ സ്വഭാവം മാറ്റാന്‍ തയ്യാറായില്ല. മാത്രമല്ല, മാലിക് പ്രദേശത്തെ കുപ്രസിദ്ധ മന്ത്രവാദി കൂടിയായിരുന്നു. ഇതുമൂലം ഗ്രാമത്തിലുള്ളവര്‍ ഇയാളെ കൂടുതല്‍ എന്തെങ്കിലും പറയാനോ ചെയ്യാനോ ഭയപ്പെട്ടിരുന്നു. പേടിയും അപമാനവും കാരണം ആരും ഇയാള്‍ക്കെതിരെ പോലീസിൽ പരാതിനല്‍കിയിരുന്നില്ല. സഹികെട്ടാണ് സ്ത്രീകള്‍ കൊലയ്ക്ക് മുതിര്‍ന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സം
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…