witchcraft; 4 remain absconding, including witch doctor; More people filed a police complaint against the prime accused Abdul Jabbar
കൊല്ലം: മധുവിധുവിനെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദുർമന്ത്രവാദം നടത്താൻ ശ്രമിച്ച കേസിൽ ഭർത്താവും സഹോദരിയും മന്ത്രവാദിയും സഹായിയും ഒളിവിൽ തുടരുന്നു. യുവതിയുടെ പരാതിയിൽ ഭർത്തൃമാതാവ് അറസ്റ്റിലായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ലൈഷയാണ് (60) അറസ്റ്റിലായത്. കുരിയോട് നെട്ടത്തറ സ്വദേശി അബ്ദുൾ ജബ്ബാർ ഇയാളുടെ സഹായി കുരിയോട് നെട്ടത്തറ സ്വദേശി സിദ്ദിഖ്, യുവതിയുടെ ഭർത്താവ് സത്യബാബു, ഭർതൃ സഹോദരി ശ്രുതി എന്നിവരാണ് ഒളിവിൽ തുടരുന്നത്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ചടയമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അബ്ദുൾ ജബ്ബാറിനെതിരെ പരാതിയുമായി നിരവധി പേർ പോലീസിൽ പരാതി നൽകിയതായി റിപ്പോർട്ട്. കൂടാതെ ഇന്നലെ അബ്ദുൾജബ്ബാറിന്റെ സഹായിയായ സിദ്ദിഖിന്റെ പിണങ്ങി കഴിയുന്ന ഭാര്യയും ഭാര്യാമാതാവും സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. സിദ്ദിഖ് ഒരുപാടു പെൺകുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് പരാതി. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
തന്നെ മധുവിധുവിനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോകുകയും ഭർത്താവിൻ്റെയും കുടുംബാംഗങ്ങളുടെയും ഒത്താശയോടെ നഗ്നയാക്കി പൂജ നടത്താൻ മന്ത്രവാദി ശ്രമിച്ചെന്നുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
അഞ്ചു വർഷം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് കേസാകുന്നത്. 2017 ജനുവരി 18ന് തമിഴ്നാട്ടിൽ വച്ചാണ് യുവതിയെ നഗ്നപൂജ നടത്താൻ ശ്രമിച്ചത്. നാഗൂർ പള്ളിക്കടുത്ത് ലോഡ്‌ജിൽ വച്ചായിരുന്നു സംഭവം. 2016 ഡിസംബറിലായിരുന്നു പരാതിക്കാരിയുടെ വിവാഹം നടന്നത്. വിവാഹത്തിനു പിന്നാലെ ബംഗളൂരുവിൽ മധുവിധുവിന് പോകുന്നു എന്ന പേരിൽ നാഗൂരിൽ എത്തുകയായിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…