കോഴിക്കോട്: കഞ്ചാവുമായി സ്ത്രീ പിടിയിൽ. ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. നേരത്തെ കഞ്ചാവ് കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി ഇവർ പിടിയിലായത്
കോഴിക്കോട് വച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കുന്ദമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അതേസമയം കഞ്ചാവ് കേസിൽ ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുൻപ് എൻ.സി.പി.എസ്. കേസിലും കമറുന്നീസ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഹരീഷ് പി.കെ, ഗ്രേഡ് പി.ഒ. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, അഖിൽ,നിഷാന്ത് വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവരും പങ്കെടുത്തു.
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…