ചെർപ്പുളശ്ശേരി: പ്രസവിച്ച ഉടനെ, ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസ് വഴിത്തിരുവിൽ. പോലീസ് നടത്തിയ അന്വേഷണത്തിൽ, കുഞ്ഞിന്റ്റെ അമ്മയായ യുവതിയെ കണ്ടെത്തിയിരുന്നു. ഇവരെ പ്രണയം നടിച്ച്, സി പി എം പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ചതായി പരാതി ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്.
മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്, സംഭവം പുറംലോകം അറിയുന്നത്.
പാലക്കാട് ചെർപ്പുളശേറി സി പി എം ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായതായാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി പ്രസവിച്ചു. പരാതിയിൻമേൽ മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ. സിപിഎം പോഷക സംഘടന പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കലിന്‍റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെത്തി.തുടര്‍ന്ന് യുവജനസംഘടനയുടെ മുറിയില്‍ വെച്ച് യുവതിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു.
തിരുവല്ലയിൽ പാർട്ടി അംഗമായ യുവാവ്, ഒരു പെൺകുട്ടിയെ തീകൊളുത്തി കൊന്നതിനും, ഓച്ചിറയിൽ പാർട്ടി സെക്രട്ടറിയുടെ മകൻ രാജസ്ഥാനിയായ പതിമൂന്നുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മറ്റൊരു സ്ത്രീ പീഡന വിവാദം കൂടി സിപിഎമ്മിന് തലവേദന ആകുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ, ഈ പീഡന വിവാദങ്ങൾ പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന ആശങ്കയിലാണ് നേതൃത്വം.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…