rape
ഗുരുഗ്രാം: ഒരു വർഷത്തിനിടെ ഏഴ് പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് നിർദേശം നൽകി ഹരിയാന വനിതാ കമ്മീഷൻ. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പ്രീത ഭരദ്വാജ് ദലാൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. സംഭവത്തിൽ അന്വേഷണം നടത്തി വാസ്തവം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
സാമൂഹ്യപ്രവർത്തകയായ ദീപിക നാരായൺ ഭരദ്വാജാണ് വനിതാ കമ്മീഷനിൽ നൽകിയ പരാതിയിലാണ് നടപടി. വ്യാജ പീഡന പരാതികൾ നൽകി പുരുഷൻമാരിൽ നിന്ന് പൺ തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്നും പരാതിയിൽ ഇവർ ആരോപിച്ചിരുന്നു. ഇതേ കാര്യത്തിൽ പൊലീസിലും ഇവർ പരാതി നൽകിയിട്ടുണ്ട്.
ഒരു വർഷത്തിനിടയിൽ ഒരേ യുവതി തന്നെ ഏഴ് പുരുഷൻമാരുടെ പേരിൽ ലൈംഗിക പീഡന പരാതി നൽകിയതാണ് സംശയത്തിന് ഇടയാക്കിയത്. പല ദിവസങ്ങളിലായി ഗുരുഗ്രാമിലെ വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് യുവതിയുടെ പരാതിയെത്തിയത്. അടുത്തിടെ ഡിഎൽഎഫ് ഫേസ് മൂന്ന് പൊലീസ് സ്റ്റേഷനിലാണ് ഒടുവിൽ യുവതി പരാതി നൽകിയത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ എല്ലാ പരാതിയിലേയും ആരോപണം. യുവതിയുടെ ഈ പരാതികളിൽ രണ്ടെണ്ണം വ്യാജമാണ് എന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് ശേഷവും യുവതി നിരവധി പരാതികൾ നൽകിയതോടെയാണ് അന്വേഷണൺ വേണമെന്ന് ആവശ്യമുയർന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…