തളിപ്പറമ്പ് : ദര്‍ശനത്തിന് ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റിലായി .പാനൂര്‍ മേലെചെമ്പാട് സ്വദേശിനിയായ ഷംന ബിജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പറശിനിക്കടവ് ക്ഷേത്രത്തില്‍ എത്തിയ രണ്ടു കുട്ടികളുടെ ആഭരണമാണ് ഷംന മോഷ്ടിച്ചത്. തളിപ്പറമ്പ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പറശ്ശിനിക്കടവില്‍ ദര്‍ശനത്തിന് എത്തിയ കുട്ടികളുടെ കൈവളകള്‍ മോഷണം പോവുക ആയിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ രക്ഷിതാക്കള്‍ ദേവസ്വം ഓഫീസറുമായി ബന്ധപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രം അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തിയ പോലീസ് സംഘം സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പോലീസ് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു ഇവരില്‍ നിന്ന് തൊണ്ടിമുതലും കൈയ്യോടെ പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…