Worked for 104 days without taking leave! 30-year-old ends in tragedy; Court orders employer to pay compensation
വിശ്രമമില്ലാതെ 104 ദിവസം തുടർച്ചയായി ജോലി യുവാവിന് ദാരുണാന്ത്യം. വിശ്രമമില്ലാത്ത ജോലിയെ തുടർന്ന് ന്യൂമോകോക്കൽ അണുബാധ ബാധിച്ചാണ് പെയിന്ററായി ജോലി ചെയ്തിരുന്ന അബാവോ എന്ന ചൈനീസ് യുവാവ് മരിച്ചത്. 104 ദിവസം തുടർച്ചയായി ജോലി ചെയ്യുന്നതിനിടയിൽ ഒരു ദിവസം മാത്രമാണ് ഇയാൾ അവധിയെടുത്തത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അബാവോ ഒരു കമ്പനിയുമായി കരാർ ഏർപ്പെട്ടിരുന്നു. ഇത് പ്രകാരം ഈ 2024 ജനുവരി ഒന്നുവരെ കമ്പനിക്ക് വേണ്ടി ജോലി ചെയ്യണം. കരാർ ഒപ്പിട്ടതിനെത്തുടർന്ന്, കിഴക്കൻ ചൈനീസ് പ്രവിശ്യയായ ഷെജിയാങ്ങിലുള്ള ഒരു പ്രോജക്ടിലേക്ക് അബാവോയെ നിയമിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മെയ് വരെ തുടർച്ചയായി 104 ദിവസം ഇയാൾ ജോലി ചെയ്തു, ഏപ്രിൽ 6 ന് മാത്രമണിയാൾക്ക് ഒരു ദിവസത്തെ വിശ്രമം ലഭിച്ചത്.
മെയ് 28 ന് അസുഖ ബാധിതനായി ആശുപത്രയിൽ പ്രവേശിപ്പിച്ച അബാവോയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധയും ശ്വാസതടസ്സവും ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി. ആരോഗ്യ നില മോശമായതിനെതുടർന്ന് ജൂൺ ഒന്നിന് അദ്ദേഹം മരിച്ചു. തുടർന്ന് കമ്പനിക്കെതിരെ അബാവോയുടെ കുടുംബം കോടതിയെ സമീപിച്ചു. അബാവോയുടെ മരണത്തിന് 20% ഉത്തരവാദിത്തം തൊഴിലുടമയ്‌ക്കാണെന്ന് വിധിച്ച ചൈനീസ് കോടതി, കുടുംബത്തിന് നഷ്ടപരിഹാരമായി 400,000 യുവാൻ (ഏകദേശം 47,46,000 രൂപ ) നൽകാനും ഉത്തരവിട്ടു.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…