ഇന്ത്യൻ സൈനിക വിമാനങ്ങൾ
ലേ: കിഴക്കൻ ലഡാക്കിലെ ന്യോമയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോർവിമാനത്താവളം പൂർണ്ണമായും പ്രവർത്തനക്ഷമമായി. സമുദ്രനിരപ്പിൽ നിന്ന് 13,700 അടി (ഏകദേശം 4175 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിന്റെ (ALG) പ്രവർത്തനം ചൈനയ്ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയാണെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെട്ടു.
ഇൻഡസ് നദീതടത്തിനടുത്തുള്ള ദുർഘടമായ ചാങ്താങ് മേഖലയിലാണ് ന്യാമ സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ തെക്കുകിഴക്കായി, ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് (LAC) തൊട്ടടുത്ത് നിലയുറപ്പിച്ചിരിക്കുന്ന ഈ എയർബേസ് ചൈനയുടെ സുപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സ്ഥാപിച്ചിട്ടുള്ള ഒരു തന്ത്രപരമായ മാസ്റ്റർപീസായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തർക്കമേഖലയായ പാംഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്തും അതിശക്തമായ കാരക്കോറം പർവതനിരയുടെ കിഴക്കുമായാണ് ഇതിന്റെ സ്ഥാനം.
ഉയരം കൂടിയ പ്രദേശങ്ങളിൽ ചെറുവിമാനങ്ങൾക്കുപോലും പറന്നുയരാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ്, ഇന്ത്യയുടെ കരുത്തരായ സുഖോയ് SU-30MKI പോർവിമാനങ്ങൾ ന്യോമയിൽ നിന്ന് ഓപ്പറേഷനുകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രതിരോധ മന്ത്രാലയമോ വ്യോമസേനയോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇറക്കിയിട്ടില്ലെങ്കിലും, യുദ്ധസജ്ജമായ വിമാനങ്ങൾ ഈ ഉയരത്തിൽ നിന്ന് പറന്നുയരുന്നതിന്റെ സൂചനകൾ ശക്തമാണ്.
ട്രിബ്യൂൺ ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഈ മാസം നവീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യോമത്താവളം ഇപ്പോൾ പോരാട്ട ദൗത്യങ്ങൾക്കായി പൂർണ്ണമായും സജ്ജമായി കഴിഞ്ഞു. ചൈനയുമായുള്ള അതിർത്തിയിലെ കടുത്ത സംഘർഷങ്ങൾക്കിടയിലും പാകിസ്ഥാന്റെ നിരന്തരമായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലും ഈ നീക്കം സമയോചിതവും തന്ത്രപരവുമാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർബേസിൽ നിന്ന് ഇന്ത്യൻ പോർവിമാനങ്ങൾക്ക് ഇനി മിനിറ്റുകൾക്കകം LAC-യിലെ തർക്കമേഖലകളിൽ എത്താൻ സാധിക്കും. നേരെ മറിച്ച്, ഇതേ ഉയരത്തിലുള്ള കനം കുറഞ്ഞ അന്തരീക്ഷത്തിൽ ചൈനീസ് വിമാനങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. ഇൻഡസ് നദീതടത്തിനടുത്തുള്ള ന്യോമയുടെ സ്ഥാനം പാക് അധീന കശ്മീരിലെ (PoK) പ്രധാന കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ഇന്ത്യൻ നിരീക്ഷണ വലയത്തിലാക്കുന്നു. പാകിസ്ഥാന്റെ ഏത് നീക്കങ്ങളെയും തടയാനും പ്രതിരോധിക്കാനും ഇന്ത്യക്ക് എളുപ്പത്തിൽ സാധിക്കുമെന്നതാണ് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്.
ന്യോമ പ്രവർത്തനക്ഷമമായോടെ, ഹിമാലയൻ വ്യോമാതിർത്തിയിൽ ഇന്ത്യക്ക് സമാനതകളില്ലാത്ത ആധിപത്യം ലഭിച്ചിരിക്കുകയാണ്. ഈ ഉയരത്തിൽ പ്രവർത്തനക്ഷമമായ വിമാനങ്ങളും, നേർത്ത അന്തരീക്ഷത്തിലെ പോരാട്ടങ്ങൾക്കായി പ്രത്യേക പരിശീലനം നേടിയ പൈലറ്റുമാരും ഇന്ത്യയുടെ ശക്തി വർദ്ധിപ്പിക്കുന്നു.
ശത്രുരാജ്യങ്ങളുടെ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചാൽ, അവർക്ക് നേരിടേണ്ടിവരുന്നത് അവർക്ക് പോലും എത്തിപ്പെടാൻ പ്രയാസമുള്ള ഉയരങ്ങളിൽ നിന്ന് കുതിച്ചുയരുന്ന ഇന്ത്യൻ പോർവിമാനങ്ങളെയാണ്.
ഇന്ത്യയുടെ സന്ദേശം വ്യക്തമാണ്: ഹിമാലയം ഇന്ത്യയുടേതാണ്. അത് തെളിയിക്കാൻ ഇപ്പോൾ ന്യോമ എയർബേസ് കൂടി സജ്ജമായിരിക്കുന്നു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…