India

”യുപിയെ കേരളമാക്കരുത്”; വീണ്ടും നിലപാട് ആവർത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: യുപിയെ കേരളമാക്കരുതെന്ന പ്രസ്താവന ആവർത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(Yogi Against Kerala). സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവെയാണ് യോഗിയുടെ പ്രതികരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി നല്ലകാര്യങ്ങള്‍ സംസ്ഥാനത്ത് നടന്നു. എന്നാല്‍ സൂക്ഷിക്കു, നിങ്ങള്‍ തെറ്റായി സമ്മതിദാനം വിനിയോഗിച്ചാല്‍ ഈ അഞ്ചുവര്‍ഷത്തെ അധ്വാനം നശിക്കും. ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും ആകാന്‍ അധികം സമയം വേണ്ടി വരില്ലെന്ന് യോഗി ട്വിറ്ററില്‍ നല്‍കിയ വീഡിയോയില്‍ പറഞ്ഞു.

അതോടൊപ്പം യുപിയെ കേരളവും ബംഗാളും കശ്മീരും ആക്കരുതെന്നും, യുപി കേരളമാകാന്‍ താമസമുണ്ടാകില്ലെന്നും യോഗി പറഞ്ഞു. അഞ്ചുവര്‍ഷത്തെ തന്റെ പ്രയത്നത്തിനുള്ള അനുഗ്രഹമായാണ് നിങ്ങളുടെ വോട്ടിനെ കാണുന്നത്. നിങ്ങളുടെ വോട്ട് നിങ്ങളുടെ ഭയരഹിത ജീവിതത്തിന്റെ ഉറപ്പ് കൂടിയാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു. കേരളത്തിലും ബംഗാളിലും രാഷ്‌ട്രീയ കൊലപാതകങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ബംഗാളിൽ നിന്നും ആളുകൾ ഇവടെയെത്തി അരാജകത്വം പ്രചരിപ്പിക്കുന്നു. അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഇത് ആളുകളെ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും യോഗി വ്യക്തമാക്കി.

അതേസമയം ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ ആളുകൾ പോളിംഗ് സ്‌റ്റേഷനുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിൻജോർ, മൊറാദാബാദ്, സാംപാൽ, രാംപൂർ, അമ്‌റോഹ,ബുധൗൻ, ബറേലി, ഷഹജഹൻപൂർ എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടവോട്ടെടുപ്പ്. 586 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സുഗമമാക്കാൻ 12,538 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

7 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

7 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

8 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

9 hours ago