Voice of the Nation

റിപ്പബ്ലിക് ദിനാഘോഷ പരേഡ് നിങ്ങൾക്കും നേരിട്ട് കാണാം ; ഓൺലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ

ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ടാബ്ലോകളുടെ തയ്യാറെടുപ്പുകളുൾപ്പെടെ നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണയായി പരേഡ് ഗ്രൗണ്ടില്‍ ആദ്യവരി വിവിഐപികള്‍ക്കായി മാറ്റിവയ്ക്കാറാണ് പതിവ്, എന്നാല്‍ ഇത്തവണ റിക്ഷാ തൊഴിലാളികള്‍, കര്‍തവ്യ പഥിലെ തൊഴിലാളികള്‍, സെന്റട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരേഡ് കാണാന്‍ ആദ്യ നിരയില്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. ഇത്തവണ പരേഡ് കാണാനുള്ള സീറ്റുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. 20 രൂപ മുതല്‍ 500 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. വലിയ ആഘോഷങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യേണ്ടതെങ്ങനെ ?

ടിക്കറ്റ് ബുക്ക് ചെയാൻ ആദ്യം നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യണം. അല്ലെങ്കില്‍, www.aamantran.mod.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പേര്, രക്ഷിതാവിന്റെ/പങ്കാളിയുടെ പേര്, ജനനത്തീയതി, ഫോണ്‍നമ്പര്‍, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ലഭിക്കുന്ന OTp നല്‍കുക.

ഇവന്റുകൾ

ഇത്തവണ നാല് ഇവന്റുകളാണ് പരേഡിലുള്ളത്. നിങ്ങള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നത് ഏത് പരേഡിലാണെന്ന് തെരഞ്ഞെടുക്കുക: FDR – റിപ്പബ്ലിക് ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, റിഹേഴ്‌സല്‍ – ബീറ്റിംഗ് ദി റിട്രീറ്റ്, ബീറ്റിംഗ് ദി റിട്രീറ്റ് – FDR, ബീറ്റിംഗ് ദി റിട്രീറ്റ് സെറിമണി എന്നിങ്ങനെയാണ് ഇവന്റുകള്‍ ഉള്ളത്. ഓരോ ഇവന്റിനെ കുറിച്ചും ടിക്കറ്റ് നിരക്കിനെ കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാം.ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പത്ത് ടിക്കറ്റ് വരെയാണ് ബുക്ക് ചെയ്യാനാകുക.

ഓരോ ടിക്കറ്റിന്റെയും ക്യുആര്‍ കോഡ് പരേഡ് നടക്കുന്ന സ്ഥലത്ത് സ്‌കാന്‍ ചെയ്യാം. പ്രഗതി മൈതാനം, സേന ഭവന്‍, ജന്തര്‍ മന്തര്‍, ശാസ്ത്രി ഭവന്‍, പാര്‍ലമെന്റ് ഹൗസ് എന്നിവിടങ്ങളില്‍ ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്കായി ഓഫ്ലൈന്‍ ബൂത്തുകളും സജ്ജീകരിക്കും.

aswathy sreenivasan

Share
Published by
aswathy sreenivasan

Recent Posts

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…

5 mins ago

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

9 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

10 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

10 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

10 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

11 hours ago