തൃശൂർ: നഗരത്തിലെ ഹോട്ടൽമുറിയിൽ ഭർതൃമതിയായ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചത്.
തൃശൂർ ഒളരിക്കര അൻപാടിക്കുളം സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഗീതയുടെ ഭർത്താവ് സുനിലിന്‍റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്. സംഗീതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുനിൽ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ സംഗീത കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുണ്ടെന്നു മനസ്സിലായി.
തുടർന്ന് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലുകളിലെത്തി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ മുറിയെടുത്ത ഹോട്ടൽ കണ്ടെത്തിയത്. മുറി തുറന്നുനോക്കിയപ്പോൾ ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വിഷം കഴിച്ചശേഷമാണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് നിഗമനം. സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്. ചെറുപ്പം മുതൽ തന്നെ റിജോയും സംഗീതയും കളികൂട്ടുകാരായിരുന്നെന്ന് പറയുന്നു.
റിജോ അവിവാഹിതനാണ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…