Kerala

ജനവിരുദ്ധ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധം ആളിപ്പടരുന്നു; നിയമസഭക്ക് മുന്നിൽ ബൈക്ക് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; നിയമസഭയിൽ സത്യാഗ്രഹം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ്സ് ഏർപ്പെടുത്തിയതടക്കമുള്ള ജനവിരുദ്ധ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധം ഇരമ്പുന്നു. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഇരുചക്രവാഹനം കത്തിച്ച് പ്രതിഷേധിച്ചു. തീയാളിപ്പടർന്നതോടെ ഫയർഫോഴ്‌സ് ഇടപെട്ട് തീയണച്ചു. ഇതിൽ പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചു. പിന്നീട് പാതി കത്തിയ വാഹനം നിയമസഭക്ക് മുന്നിലിട്ട് പ്രതിഷേധം തുടർന്നു. പെട്രോൾ സെസ്സ് അടക്കം ഒട്ടനവധി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിയും ചാർജ്ജും ഈ ബജറ്റിൽ വർധിപ്പിച്ചിരുന്നു. ഇന്ന് നിയമ സഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചപ്പോഴാണ് സഭയ്ക്കകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നത്.

നിയമസഭാ കവാടത്തിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തത്. സെസ്സ് പൂർണ്ണമായും പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ജനവിരുദ്ധ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് നാല് പ്രതിപക്ഷ എം എൽ എ മാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചിട്ടുണ്ട്. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണു സത്യഗ്രഹമിരിക്കുന്നത്. നികുതി വർധനയിൽ നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലക്കാർ‌ഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.

anaswara baburaj

Recent Posts

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

1 min ago

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

7 mins ago

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

8 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

8 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

8 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

9 hours ago