ചെന്നൈ: പെണ്‍കുട്ടി ലൈംഗികതയെക്കുറിച്ച് തുറന്നു പറയുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. തമിഴ് യൂട്യൂബ് ചാനലിന്റെ ചെന്നൈ ടോക്ക്സ് എന്ന പരിപാടിയിലെ വീഡിയോ ആണ് വിവാദങ്ങള്‍ക്ക് പിന്നിൽ.
മദ്യപാനം, സെക്‌സ്, സ്വയംഭോഗം എന്നിവയെക്കുറിച്ച് പറയുന്ന പെണ്‍കുട്ടിയുടെ വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. തുടര്‍ന്ന് ജനങ്ങളിൽ നിന്ന് പരാതി ലഭിച്ചതോടെ ചാനലിന്റെ നടത്തിപ്പുകാരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
വിവിധ വിഷയങ്ങളില്‍ ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ 200 ല്‍ അധികം വിഡിയോകളാണ് ചാനലിലുണ്ടായിരുന്നത്. ഇതില്‍ മിക്ക വിഡിയോകളിലും പറയുന്നത് ലൈംഗികതയെക്കുറിച്ചാണ്. ലൈംഗികതയെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചുമെല്ലാം നിരവധി സ്ത്രീകളാണ് തുറന്നു സംസാരിക്കുന്നത്.
ബസന്ത് നഗര്‍ ബീച്ചിലാണ് വിഡിയോകള്‍ ചിത്രീകരിക്കുന്നത് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ബീച്ചില്‍ എത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചാനലിന്റെ ഉടമയായ ദിനേഷ് (31), വെജെ അസെന്‍ ബാദ്ഷാ (23), കാമറാമാന്‍ അജയ് ബാബു (24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ബീച്ചില്‍ എത്തുന്ന പെണ്‍കുട്ടികളെ സമീപിച്ച് ഏതെങ്കിലും വിഷയത്തില്‍ അവരുടെ അഭിപ്രായം ചോദിക്കുകയാണ് ഇവര്‍ ചെയ്യുക. തുടര്‍ന്ന് അവരുടെ സ്വകാര്യവിവരങ്ങൾ ചോദിക്കുകയും ലൈംഗികജീവിതത്തെക്കുറിച്ച് സംസാരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. പൊതു ഇടത്തിലെ അശ്ലീല പ്രകടനം, ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…