Featured

അങ്ങനെ രാഹുൽജിയുടെ യാത്ര അഥവാ ആഡംബര ട്രിപ്പ്, തുടരുകയാണ് സുഹൃത്തുക്കളേ | Rahul gandhi

അങ്ങനെ രാഹുൽജി യാത്ര തുടങ്ങിക്കഴിഞ്ഞു…
‘ഇന്ത്യയെ കേൾക്കുക’ ആണത്രേ രാഹുൽജിയുടെ ഉദ്ദേശം.. ദേശീയ രാഷ്ട്രീയത്തിൽ ഇറങ്ങി ഏകദേശം 18 വർഷം കഴിഞ്ഞപ്പോഴാണ് ഇന്ത്യയെ കാണാനും കേൾക്കാനും രാഹുൽജിക്ക് സമയം കിട്ടിയത്. അദ്ദേഹം വളരെ തിരക്കുള്ള വ്യക്തി ആയത്കൊണ്ട് തന്നെ സമയം കിട്ടിക്കാണില്ല, സ്വാഭാവികം..
യാത്ര കഴിയുമ്പോൾ എന്ത് മാറ്റമാണ് രാഹുൽജിയിൽ ഉണ്ടാകുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിമർശകർ പറയുന്നത്, രാഹുൽജി ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ കൂടിയേ യാത്ര പോകുന്നുള്ളൂ എന്നാണ്. എനിക്ക് തോന്നുന്നത് ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ട് എന്നകാര്യം രാഹുൽജിയോട് ആരും പറഞ്ഞു കാണില്ല എന്നാണ്. വെറുതെ രാഹുൽജിയെ കുറ്റപ്പെടുത്തരുത്
യാത്രയുടെ തുടക്കത്തിൽ രാഹുൽജി പറഞ്ഞത് ‘വെറുപ്പും വിഭജനവും അച്ഛനെ നഷ്ടമാക്കി, രാജ്യത്തെ കൂടി നഷ്ടമാക്കാൻ അനുവദിക്കില്ല’ എന്നാണ്. എന്താണാവോ രാഹുൽജി ഉദ്ദേശിച്ചത് എന്ന് ശാസ്ത്രജ്ഞന്മാർ ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്..
പണ്ട് അധികാരം ഉണ്ടായിരുന്നപ്പോൾ എന്ത് ചോദിച്ചാലും രാഹുൽജിയുടെ ഉത്തരം ‘Women’s empowerment’ എന്നായിരുന്നു എങ്കിൽ ഇപ്പോൾ അത് ‘വിദ്വേഷവും വെറുപ്പും’ ആണ്. അതങ്ങ് ഇടയ്ക്കിടെ തട്ടിവിട്ടുകൊണ്ടിരിക്കും. 2047 ലെ ഇന്ത്യ എന്തായിരിക്കണം എന്ന് ചോദിച്ചാലും രാഹുൽജി പറയും, ‘വെറുപ്പും വിദ്വേഷവും’ ആണ് രാജ്യത്ത് എന്ന്. പുള്ളിക്ക് അത് മാത്രമേ അറിയൂ. ഒന്നിനും പരിഹാരം ഇല്ല.
കോൺഗ്രസ്‌ രാജ്യം ഭരിച്ചപ്പോൾ ഇന്ത്യയിൽ ഉണ്ടായ വർഗീയ കലാപങ്ങൾ എത്രയാണെന്ന് രാഹുൽജിയോട് ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ നന്നായിരുന്നു. സിഖ് കൂട്ടക്കൊലപോലുള്ള കലാപങ്ങളെ പരസ്യമായി ന്യായീകരിക്കുകയും, ഇന്ത്യയിലെ ജനാധിപത്യത്തെ അടിച്ചമർത്തി അടിയന്തരാവസ്ഥ നടപ്പാക്കുകയും ചെയ്തതൊക്കെ കോൺഗ്രസ്‌ സർക്കാരുകളാണ്.
ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ വികസന സൂചികകളിൽ ഇന്ന് ഇന്ത്യയേക്കാൾ മുന്നിൽ നിൽക്കുന്നു എങ്കിൽ രാജ്യത്തിന്റെ ഈ പിന്നോക്കാവസ്ഥക്ക് ഏകദേശം 60 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസിന് മുഖ്യ പങ്കുണ്ട്.
ഈ യാത്രകൊണ്ടും ഒരു ഗുണവും കോൺഗ്രസിനോ, രാഹുൽ ഗാന്ധിക്കോ ഗുണം ചെയ്യാൻ സാധ്യതയില്ല. ശക്തമായ സംഘടന സംവിധാനമുള്ള കേരളത്തിൽ ആണ് രാഹുൽജി ഏകദേശം 18 ദിവസം യാത്ര നടത്തുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലോ വെറും 2 ദിവസവും! ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളിൽ അല്ലേ യാത്ര കൂടുതൽ നടത്തേണ്ടിയിരുന്നത്?
അല്ലാതെ കേരളത്തിൽ കിടന്ന് ബഹളം വെച്ചിട്ട് എന്ത് കാര്യം?
അതിനിടയിൽ ഗംഭീര PR വർക്കും നടത്തുന്നുണ്ട്. ചായക്കടയിൽ അപ്രതീക്ഷിതമായി രാഹുൽജി ഓടിക്കയറുന്നു, അത് കണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ഞെട്ടിപോകുന്നു, ചായക്കടക്കാരി ചേച്ചി രാഹുൽജിയെ കണ്ട് അമ്പരക്കുന്നു, പഴം പൊരി തിന്നിട്ട് രാഹുൽജി സെൽഫി എടുക്കുന്നു, ഊണ് കഴിച്ച ശേഷം രാഹുൽജി എളിമയുടെ പ്രതീകമായി മരത്തിന്റെ ചുവട്ടിൽ കിടക്കുന്നുറങ്ങുന്നു, അപ്പോൾ രാഹുൽജിയുടെ മേലെ കാക്ക കാഷ്ഠിക്കുന്നു, കാക്കയോട് രാഹുൽജി ക്ഷമിക്കുന്നു…. അങ്ങനെ പോകുന്നു PR വർക്കുകൾ
മനോരമയുടെ ‘PR വാർത്തയാണ്’ മ്യാരകം. “തമിഴ് പെണ്ണിനെ കല്യാണം ആലോചിക്കട്ടെ?’; രാഹുലിന്റെ കൈ നോക്കി അമ്മമാർ”. 52 വയസുള്ള, അതും സ്വന്തമായി ഒരു തൊഴിൽ പോലുമില്ലാത്ത രാഹുൽജിക്ക് കല്യാണം
ആലോചിക്കൽ ആണല്ലോ തമിഴ്നാട്ടിലെ അമ്മമാർക്ക് ജോലി
വിഴിഞ്ഞത്ത് നടക്കുന്ന സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പോകുന്നു എന്നാണ് കേൾക്കുന്നത്. എവിടെ എന്ത് സംസാരിക്കണം എന്ന് കക്ഷിക്ക് അറിയില്ലല്ലോ. പ്രകോപനം ഉണ്ടാക്കിയാൽ എന്തൊക്കെ സംഭവിക്കും എന്ന് രാഹുൽജിക്ക് മനസിലാകുമോ ആവോ..
വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതീക അനുമതി ഉൾപ്പെടെ എല്ലാം നൽകിയത് കോൺഗ്രസ്‌ കേന്ദ്രം ഭരിക്കുമ്പോൾ ആണെന്ന കാര്യം ആ ചങ്ങാതിയോട് ആരെങ്കിലും പറഞ്ഞു കൊടുക്കണം
യാത്ര നടക്കട്ടെ. ഇന്ത്യയുടെ ഭാവിയെ കുറിച്ചോ അല്ലെങ്കിൽ ഇന്ത്യ 2047 എന്നതിനെ കുറിച്ചൊക്കെയോ ആണ് രാഹുൽജി സംസാരിക്കേണ്ടത്. നിർഭാഗ്യവശാൽ പുള്ളിക്ക് അതിനെ കുറിച്ചൊക്കെ ചിന്തിക്കാനോ പറയാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇനി ഭാവി ഇന്ത്യയെ കുറിച്ച് പറയാൻ അറിയില്ലെങ്കിൽ, 2004 മുതൽ 2019 വരെ അമേട്ടി എംപി ആയിരുന്നപ്പോൾ, (10 വർഷം കേന്ദ്ര ഭരണവും കൂടെ ഉണ്ടായിരുന്നു) അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഏത് നിലവാരത്തിൽ എത്തിച്ചു എന്ന് പറഞ്ഞ് വേണം രാഹുൽജി ഈ യാത്രയിൽ മുന്നേറാൻ.
വയനാടും അമേട്ടി മണ്ഡലത്തിൽ നടത്തിയത് പോലുള്ള വൻ വികസനങ്ങൾ നടത്തുന്നുണ്ടല്ലോ എന്നതാണ് ഒരാശ്വാസം 🤣
എന്ത് ചോദിച്ചാലും ‘വെറുപ്പും വിദ്വേഷവും’ എന്ന ക്ലിഷേ മറുപടി മാത്രം. വേറൊന്നും പറയാനില്ല. രാഹുൽജി ബിജെപിയുടെ സ്റ്റാർ ക്യാമ്പയിഗ്‌നർ ആയി മാറുന്നു എന്നാണ് ചിലർ ആരോപിക്കുന്നത്. അതുകൊണ്ട് യാത്ര വിജയകരമാക്കുവാൻ ബിജെപി എല്ലാവിധ സഹായവും നൽകുന്നുണ്ടത്രെ
PR വർക്ക്‌ നടത്താൻ നോക്കാതെ യഥാർത്ഥ ഇന്ത്യയുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുകയും, ജനങ്ങളുടെ പൾസ് അറിയാൻ ശ്രമിക്കുകയും ആണ് വേണ്ടത്. അല്ലെങ്കിൽ ഈ യാത്ര മറ്റൊരു രാഹുൽ ഗാന്ധി ദുരന്തം ആയി ആഘോഷിക്കപ്പെടും.
രാഹുൽജി ഈ യാത്രയിൽ പൂർണമായി പങ്കെടുത്താൽ അതാണ് ഈ യാത്രയുടെ ഏക നേട്ടം എന്ന് ചില കോൺഗ്രസ്‌ സുഹൃത്തുക്കൾ തന്നെ പറയുന്നു. ഇടയ്ക്ക് അവധി ആഘോഷിക്കാൻ പുള്ളി വിദേശത്തേക്ക് പോകുമോ എന്നാണ് കോൺഗ്രസ്‌ ക്യാമ്പിലെ ആശങ്ക..! ക്രിസ്മസും, ന്യൂ ഇയറും ഒക്കെയാണേ വരുന്നത്.

admin

Recent Posts

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

1 hour ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

2 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…

2 hours ago

പൂഞ്ചില്‍ ആ-ക്ര-മ-ണം നടത്തിയവരില്‍ മുന്‍ പാക് സൈ-നി-ക കമാ-ന്‍-ഡോയും; ചിത്രങ്ങള്‍ പുറത്ത് !

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…

2 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്‌സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla

2 hours ago

ഇന്ത്യയിലെ മുഗള്‍ യുവരാജാവിന് ഉപദേശം നല്‍കുന്ന അമേരിക്കന്‍ അങ്കിള്‍| രാഹുല്‍- പിത്രോദ കോംബോ

ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…

3 hours ago