തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം ഉന്നയിക്കുമ്പോള്‍, എന്‍ഡിഎ ഉറപ്പു പറയുന്നത് രണ്ടു മണ്ഡലങ്ങളാണ്. ആ കണക്കുകൂട്ടലുകള്‍ ശരിയാവുകയാണെങ്കില്‍ തന്നെ വന്‍ നേട്ടമായും എന്‍ഡിഎ കണക്കു കൂട്ടുന്നു. വോട്ട് ഷെയറിലും എന്‍ഡിഎ വന്‍ വര്‍ദ്ധനവ് കണക്കു കൂട്ടുന്നു. എന്‍ഡിഎ നേട്ടം കൊയ്താല്‍ അതിന്റെ അവകാശികളില്‍ മുഖ്യസഖ്യകക്ഷിയായ ബിഡിജെസും ഉണ്ടാവും.
ബി.ഡി.ജെ.എസ്. നാലു സീറ്റുകളിലാണ് മത്സരിച്ചത്. കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി എന്നിവ. ഇവയൊന്നും മുന്നണിയെ സംബന്ധിച്ചിടത്തോളം വലിയ സാദ്ധ്യതകളുള്ള മണ്ഡലങ്ങളല്ല. എങ്കില്‍ പോലും മികച്ച പ്രകടനം ബിഡിജെസ് സ്ഥാനാര്‍ത്ഥികള്‍ നടത്തുമെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്. ഇടതും വലതും പതിവായി പങ്കുവച്ചിരുന്ന വോട്ടുകള്‍ ഇത്തവണ ഭിന്നിച്ചതായും പരമ്പരാഗത വോട്ടുകളില്‍ പോലും കുറവുണ്ടാകുമെന്ന വിലയിരുത്തല്‍ എല്‍ഡിഎഫിനും യുഡിഎഫിനും ചങ്കിടിപ്പു കൂട്ടുന്നു. നിര്‍ണ്ണായകമായ വോട്ടു വിഹിതം എന്‍ഡിഎ നേടിയാല്‍ കണക്കു കൂട്ടിയ വിജയം കൈവിട്ടു പോകുമോ എന്ന ആശങ്ക ഇരു മുന്നണികള്‍ക്കുമുണ്ട്.
ബിഡിജെഎസിന് സംസ്ഥാനമൊട്ടാകെ സ്വാധീനമൊന്നും ഇല്ല. പക്ഷേ, കോട്ടയം ഇടുക്കി തൃശൂര്‍ മേഖലകളിലെ ഈഴവ സമുദായാംഗങ്ങളുടെ ധ്രുവീകരണം ശ്രദ്ധേയമാണ്. പരമ്പരാഗതമായി ഈഴവ വോട്ടുകളില്‍ ഭൂരിഭാഗവും ലഭിക്കുന്നത് സിപിഎമ്മിനാണ്. എന്നാല്‍ നഷ്ടമായ വോട്ടുകളുടെ ഒഴുക്ക് ആരുടെ പെട്ടിയിലേക്കാണെന്നതാണ് പ്രധാനം. വോട്ടു ചോര്‍ച്ച ഉണ്ടായെങ്കില്‍ ഇടതു സ്ഥാനാര്‍ത്ഥികളുടെ ജയ സാദ്ധ്യതതെ അതു ബാധിക്കും. സി.പി.എം. അവലോകന യോഗത്തിലും കെ.പി.സി.സി.യുടെ അവലോകന യോഗത്തിലും ബി.ഡി.ജെ.എസിന്റെ വോട്ട് വിഹിതം ചര്‍ച്ചയായിരുന്നു.
ബി.ഡി.ജെ.എസ്. ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയായ കോട്ടയം ഈ വിലയിരുത്തലിലാണ് നിര്‍ണ്ണായകമാകുന്നത്. ഈഴവ സമുദായ അംഗങ്ങള്‍ കൂടുതലുള്ള വൈക്കം, കുമരകം, തിരുവാര്‍പ്പ് മേഖലകളിലെ ഉയര്‍ന്ന പോളിങ്ങും ബി.ഡി.ജെ.എസിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വൈകിയതു മുതല്‍ നെല്ലിന്റെ വില വരെ മറിച്ചു ചിന്തിക്കാന്‍ ഈ ജനവിഭാഗങ്ങളെ പ്രേരിപ്പിച്ചുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…