Featured

അധികാര പരിധി നന്നായറിയാം ! സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് നാട്ടുകാർക്കറിയാം

മുഖ്യമന്ത്രിക്ക് വീണ്ടും മുഖത്തടിക്കുന്ന മരുവുപടികളുമായി ഗവർണർ. താൻ അനാവശ്യ ഇടപെട്ടലുകൾ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. കണ്ണൂർ വി.സി. നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടപ്പോഴാണ് താൻ ഇടപെട്ടത്. തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കണമെന്നും ഗവർണർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ ആ നിമിഷം സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കും. മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജി വയ്‌ക്കാൻ തയ്യാറാകുമോ? എന്നും ഗവർണർ ചോദ്യമുന്നയിച്ചു. സംസ്ഥാനത്ത് സമാന്തരഭരണത്തിന് ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമർശത്തിനുള്ള മറുപടിയായിട്ടായിരുന്നു പരാമർശം.

ഇവിടെ സർവ്വകലാശാലകളിലടക്കം ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ കള്ളക്കടത്തിൽ ഉൾപ്പെട്ടാൽ അതിലും ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാൻ നിർദ്ദേശിച്ചാലും ഇടപെടും. രാജ്ഭവൻ എന്ത് അനധികൃത നിയമനമാണ് നടത്തിയത്. ആർഎസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെ പോലും നിയമിച്ചിട്ടില്ല. താൻ അനാവശ്യമായി ഒരു നിയമനമെങ്കിലും നടത്തിയെന്ന് തെളിയിച്ചാൽ രാജി വയ്‌ക്കും.

മന്ത്രി ബാലഗോപാലിനെതിരെയും ഗവർണർ സിമര്ശനങ്ങൾ ഉന്നയിച്ചു. ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചത്. എന്നാൽ മന്ത്രിയെ പുറത്താക്കാൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ മാത്രമാണ് ആവേശം. മുഖ്യമന്ത്രിയോട് ആരും ഒന്നും ചോദിക്കില്ല. മുഖ്യമന്ത്രിക്ക് മുന്നിൽ മാദ്ധ്യമങ്ങൾ വായടക്കുകയാണ്. വിസിമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. മറുപടി നൽകാൻ ഈ മാസം ഏഴ് വരെ സമയം നീട്ടി നൽകിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

Anandhu Ajitha

Recent Posts

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

2 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

2 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

2 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

3 hours ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

14 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

14 hours ago