Categories: Cinema

അന്ന് ആ സിനിമയിൽ ഒരു തെറ്റ് പറ്റി ;പ്രിയദർശൻ

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട്കെട്ടില്‍ പിറന്ന ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളാണ്. ഇരുവരും ഒന്നിച്ച പഴയ ചിത്രങ്ങള്‍ പോലും ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ച വിഷയമാണ്. മിന്നാരം,കിലുക്കം, ചിത്രം,ബോയിംഗ് ബോയിംഗ് തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങളാണ്. എല്ലാ തലമുറയിലെ ജനങ്ങളുടെ പ്രേക്ഷകരെ കയ്യിലെടുക്കാനും ഈ ഹിറ്റ് കൂട്ട്കെട്ടിന് കഴിഞ്ഞിരുന്നു.

1988 ല്‍ പ്രിയദര്‍ശന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു വന്ദനം. മോഹന്‍ലാല്‍ , ഗിരിജ ഷെട്ടാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നെടുമുടി വേണു, മുകേഷ്, ജഗദീഷ്, സുകുമാരി, ഗണേഷ്, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വന്‍ താരനിര അണിനിരന്നിരുന്നു. ചിത്രം പ്രേക്ഷകരുടെ കണ്ണ് നിറച്ചുവെങ്കിലും ഇതിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. ഇതിലെ പല ഗാനങ്ങളും പ്രേക്ഷകര്‍ ഇന്നും മൂളി നടക്കുന്നുണ്ട്.

എന്നാല്‍ തിയേറ്ററുകളില്‍ വേണ്ടതു പോലെ വിജയം നേടാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ വന്ദനം വലിയ വിജയത്തിലേക്ക് പോകാതിരുന്നതിന്റെ കാരണം സംവിധായകന്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു .

വന്ദനം എന്ന സിനിമയിലെ ട്രാജിക് എന്‍ഡ് വലിയ ഒരു മിസ്റ്റേക്കായിരുന്നു, കൊമെഴ്‌സിയല്‍ വാല്യൂ വച്ച്‌ അന്ന് പ്രേക്ഷകര്‍ക്ക് അത് അത്ര സ്വീകാര്യമായിരുന്നില്ല. വന്ദനം തെലുങ്കില്‍ ചെയ്തപ്പോള്‍ നായകനെയും നായികയെയും സിനിമയുടെ അവസാന ഭാഗത്ത് ഞാന്‍ മീറ്റ് ചെയ്യിപ്പിച്ചു.ഇവിടെയും അങ്ങനെയൊരു ക്ലൈമാക്‌സായിരുന്നുവെങ്കില്‍ വന്ദനം വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമായിരുന്നു’.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

7 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago