വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക 161 ഇന്ത്യക്കാരെ നാടുകടത്തുന്നു. രാജ്യത്തേയ്ക്ക് അനധികൃമായി കടന്നതിന് അറസ്റ്റിലായവരെയാണ് നാടുകടത്തുന്നത്. പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്കാണ് ഇവരെ തിരിച്ചയയ്ക്കുന്നത്. അമേരിക്കയിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരാണ് ഇവര്‍.
തിരിച്ചുവരുന്നവരില്‍ ഏറ്റവുമധികം പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്, 76 പേര്‍. പഞ്ചാബില്‍ നിന്ന് 56 പേരുണ്ട്. ഗുജറാത്തില്‍ നിന്ന് 12, ഉത്തര്‍പ്രദേശില്‍ നിന്ന് അഞ്ച്, മഹാരാഷ്ട്രയില്‍നിന്നു നാല് പേരും കേരളം, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു രണ്ടു വീതവും ആന്ധ്രപ്രദേശില്‍നിന്നും ഗോവയില്‍ നിന്നും ഓരോരുത്തരുമാണ് തിരിച്ചെത്തുന്നത്.
യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയായ മെക്‌സിക്കോ വഴി അനധികൃതമായി കയറാന്‍ ശ്രമിച്ച ഇവരെ എമിഗ്രഷേന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആണ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമനടപടികളും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇവരെ സ്വദേശത്തേയ്ക്ക് തിരിച്ചയയ്ക്കുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…