Categories: General

‘അമ്മ’യ്ക്ക് ലാലേട്ടൻ്റെ സന്ദേശ മെത്തി

തിരുവനന്തപുരം :’അമ്മ ‘സംഘടനാ താരങ്ങളുടെ ക്ഷേമം അന്വേഷിച്ച് ‘അമ്മയുടെ’ പ്രസിഡന്റ് മോഹൻലാൽ. ഇന്നസെന്റിന് പിന്നാലെയായി മോഹന്‍ലാലാണ് പ്രസിഡന്റായത്.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം വേണ്ടിവന്നാല്‍ ആവശ്യപ്പെടാമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

ഞാന്‍ നിങ്ങളുടെ ലാലാണ്. മോഹന്‍ലാല്‍. എല്ലാവരും അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിയുന്നതു തന്നെ വലിയ ആശ്വാസം. ലോകം മുഴുവന്‍ കൊവിഡ് 19 എന്ന ഈ മഹാ വിപത്തിനെ നേരിടുമ്പോള്‍ മറ്റുള്ളവരില്‍ നിന്നെല്ലാമകന്ന് അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുക എന്നതല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും പാലിക്കണം.

എത്രയും വേഗം ഇതില്‍നിന്നും ഒരു മോചനം ഉണ്ടാവട്ടെയെന്നും വീണ്ടും എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തന മേഖലകളിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ എന്നും എന്‍റെ പ്രാര്‍ഥന. ഈ അവസരത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ സഹായങ്ങളും നമ്മുടെ അംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ നമ്മുടെ വൈസ് പ്രസിഡന്‍റുമാരായ എംഎല്‍എമാര്‍ അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സഹായങ്ങള്‍ എത്തിച്ചുതരുന്നതുമാണ്.
ആവശ്യപ്പെടുംമുമ്പ് ഓരോ അംഗങ്ങളും ആലോചിക്കണം, ഞാനീ സഹായത്തിന് അര്‍ഹനാണോ എന്ന്. എന്നേക്കാള്‍ ബുദ്ധിമുട്ടുന്ന മറ്റംഗങ്ങള്‍ ഇല്ലേ എന്ന്.
വലിയൊരു പ്രതിസന്ധിയിലേക്കാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണം നമ്മള്‍ എല്ലാ കാര്യത്തിലും പാലിക്കേണ്ടതുണ്ട്. വളരെ സൂക്ഷിച്ചുവേണം ഇനി ഓരോ അടിയും മുന്നോട്ടുവെക്കാന്‍. നിങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും എന്നും നിങ്ങളുടെ സംഘടന ഒപ്പമുണ്ടാകും. നിറഞ്ഞ സ്നേഹത്തോടെ മോഹന്‍ലാല്‍‌, ഇതായിരുന്നു അദ്ദേഹത്തിന്‍റെ ശബ്ദസന്ദേശം.

admin

Recent Posts

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

11 mins ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

38 mins ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

58 mins ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

1 hour ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

1 hour ago