ദില്ലി: കൊറോണ പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധപൂര്‍ണിമയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് പോരാട്ടവും സേവനത്തോടുള്ള ബുദ്ധന്റെ കാഴ്ചപ്പാടും വളരെ മനോഹരമായി അദ്ദേഹം താരതമ്യം ചെയ്തു.
ദയ, കരുണ, സമത, സുഖദുഃഖ ഭേദം ഇല്ലാതിരിക്കുക, അവസ്ഥകളെ അതേ രൂപത്തില്‍ തന്നെ സ്വീകരിക്കുകയെന്ന ബുദ്ധന്റെ നാല് പ്രധാന തത്വങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ പകര്‍ത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
”റോഡുകളുടെ ശുചിത്വം പാലിക്കുന്നതില്‍, ആശുപത്രിയില്‍ ശരിയായ സേവനം ഉറപ്പുവരുത്തുന്നതില്‍, വിശന്നിരിക്കുന്ന ഒരാള്‍ക്ക് ഭോജനം നല്‍കുന്നതില്‍ എന്നിങ്ങനെ സദാസമയവും ഏതെങ്കിലുമൊരു സേവയില്‍ മുഴുകിക്കൊണ്ടിരിക്കുന്നവര്‍ എക്കാലത്തും ഭാരതത്തില്‍ നിരവധിയുണ്ട്.
നമ്മളെല്ലാം ഇന്ന് വളരെ വലിയൊരു അപകടത്തെ മറികടക്കാന്‍ കൂട്ടമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നമ്മള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരാണ്.അവരുടെ സേവനം ശ്രീബുദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് സമാനമാണ്. അവരോടൊപ്പമുള്ള നമ്മുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് തന്നെ മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യ ഇന്ന് ലോകത്തിന് മാതൃകയാണ്” എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…