Categories: Kerala

ആലപ്പുഴയിൽ നിരോധനാജ്ഞ

ആലപ്പുഴ: ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു . തൃക്കുന്നപ്പുഴ, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കൽ പ്രവൃത്തിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് ഇവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് . ഇന്ന് അർധരാത്രി മുതൽ ജൂലൈ മൂന്ന് വരെയാണ് നിരോധനാജ്ഞ.

മഴ കാലത്തിന് മുൻപേ പൊഴി മുറിക്കൽ ജോലിക്കൾ തീർക്കേണ്ടതുണ്ട് എന്നാൽ പ്രതിഷേധങ്ങൾ കാരണം ഇതിനുള്ള നടപടികൾ വൈകുകയാണ് . പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്നത് കോവിദഃ വ്യാപനത്തിന് ഇടയാക്കിയേക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.

നേരത്തെ കോവിഡ് രോഗികളായ പിതാവും മകനും പുറത്തു കറങ്ങിനടന്നതിനെ തുടർന്ന് കായകുളം നഗരത്തിലെ ചില ഇറച്ചിക്കടകളും മറ്റു സ്ഥാപനങ്ങളും അധികൃതർ അടപ്പിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് വരുന്ന മുറയ്ക്ക് കായംകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരാനാണ് സാധ്യത.

admin

Recent Posts

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…

1 hour ago

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…

2 hours ago

വരുന്നു വമ്പൻ ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടിൽ വരുന്നത് വമ്പൻ ക്ഷേത്രം

2 hours ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും…

2 hours ago

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം ! സ്വയം വാർത്താ താരമായി റൂപർട്ട് മർഡോക്ക് ; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവ

ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…

2 hours ago

പുൽവാമയിലെ നിഹാമയിൽ വെടിവയ്പ്പ് ; പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…

3 hours ago