Kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പായതിനാൽ പ്രത്യേകം വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പിൽ പരിഗണിക്കുക. ജൂൺ ആറിന് കരട് വോട്ടർ പട്ടികയും ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും.

2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായ മുഴുവൻ പേരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അവകാശവാദ അപേക്ഷകളും പരാതികളും ജൂൺ ആറ് മുതൽ 21 വരെ സ്വീകരിക്കുന്നതായിരിക്കും. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയും രണ്ടാണെന്ന കാര്യം രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും തിരിച്ചറിയണമെന്ന് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർ മാർക്കുള്ള പരിശീലന പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കലക്‌ടർ ഷീബാ ജോർജ് പറഞ്ഞു.

കരട് പട്ടികയിൽ ഉൾപ്പെട്ട മരണപ്പെട്ടവർ, താമസം മാറിയവർ എന്നിവരുടെ പേരു വിവരങ്ങൾ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പ്രത്യേക പട്ടികയാക്കി ജൂൺ 10-നുള്ളിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തണം. ഏഴ് ദിവസത്തിനകം പരാതി ലഭിക്കാത്ത പക്ഷം സ്വമേധയാ അവരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതായിരിക്കും. ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകളും പരാതികളും ഓഫീസിലെ നോട്ടീസ് ബോർഡിൽ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പ്രദർശിപ്പിക്കുന്നതായിരിക്കും.

B4 Admin

Recent Posts

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

6 hours ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

7 hours ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

8 hours ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

20 hours ago