Categories: Covid 19India

ആശ്വാസം പകർക്ക് രോഗമുക്തി നിരക്ക്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്. രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക്.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. 1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക് അടുക്കുകയാണ്. ഇത് വരെ 15,83,489 പേർ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്.

തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. പുതിയ രോഗികളില്‍ 80 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്നെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ 9,181, ആന്ധ്രയിൽ 7,665, കർണാടകത്തിൽ 4,267, തെലങ്കാനയിൽ 1256, തമിഴ്നാട്ടിൽ 5914 എന്നിങ്ങനെയാണ് പ്രതിദിന വർധന.

രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. സാഹചര്യം അനുകൂലമല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തുന്നു. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും നിർദ്ദേശമുണ്ട്.

admin

Recent Posts

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

1 min ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

8 mins ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

15 mins ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

1 hour ago

ഗർഭം ധരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്രയാണ് ?

എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?

1 hour ago

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ബലിപ്പെരുന്നാളിന്റെ മറവില്‍ ജനവാസ കേന്ദ്രത്തില്‍ അനധികൃത കശാപ്പിനു നീക്കം; കണ്ണടച്ച് അധികാരികള്‍

തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…

2 hours ago