Categories: Kerala

കോവിഡ് പ്രതിരോധം നിലവിലെ പ്രവർത്തന ശൈലി മാറ്റാൻ സാധ്യത. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ അവലോകനയോ​ഗം ഇന്ന്.

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ അവലോകനയോ​ഗം ഇന്ന് രാവിലെ 11.00ന് നടക്കും. എസ്പിമാർ മുതൽ ഉന്നത ഉദ്യോസ്ഥർ വരെ യോഗത്തിൽ പങ്കെടുക്കും. നിലവിലെ പ്രവർത്തന ശൈലി മാറ്റണമെന്ന് ഒരു വിഭാ​ഗം ഉദ്യോ​ഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ കോവിഡ് ട്രെയിസിംഗ് പ്രായോഗികമല്ലന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. റെസിഡൻ്റ്സ് അസോസിയേഷൻ മറ്റ് സംഘടനകൾ എന്നിവയുമായി സഹകരിച്ച് പുതിയ സംവിധാനം കൊണ്ടുവരുമെന്നും സൂചനയുണ്ട്.

കോവിഡ് പ്രതിരോധ ചുമതല പൊലീസിനെ ഏൽപ്പിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ആശയക്കുഴപ്പം തീരുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. നിർദേശങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ പൊലീസിനൊപ്പം ഹെൽത്ത് ഇൻസ്പെക്ടർമാരും സമാന്തരമായി പട്ടിക തയ്യാറാക്കുന്നത് തുടരുകയാണ്. രോ​ഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ആരോഗ്യപ്രവർത്തകരിൽ നിന്നും മാറ്റി പൊലീസുകാരെ ഏൽപ്പിച്ചത് വൻ വിവാദമായിരുന്നു. തീരുമാനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പലകാര്യങ്ങളിലും അവ്യക്തതയുണ്ട്. എല്ലായിടത്തും പൊലീസ് നേരിട്ട് ഇപ്പോഴും പട്ടിക തയ്യാറാകുന്നില്ല. ചില സ്ഥലത്ത് ബൈക്ക് പട്രോൾ സംഘമെത്തി പട്ടിക തയ്യാറാക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ തയ്യാറാക്കി നൽകുന്ന പട്ടിക മെഡിക്കൽ ഓഫീസർമാരിൽ നിന്നും പൊലീസ് ശേഖരിക്കുന്നു.

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 hour ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

3 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

6 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

8 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

8 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

11 hours ago