ലഖ്‌നൗ: പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലാണ് വേദനയോടെയെങ്കിലും താന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ ബഹുജന പങ്കാളിത്തം പാടില്ലെന്നും ആരോഗ്യം നോക്കണമെന്നും താന്‍ കാരണം ഒരാള്‍ക്ക് പോലും രോഗബാധ ഉണ്ടാകുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണമെന്നും യോഗി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് തിങ്കളാഴ്ച രാവിലെ ദില്ലി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ചായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്ന ആനന്ദ് സിംഗ് ബിഷ്ത് ഇപ്പോള്‍ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂര്‍ സ്വദേശിയാണ്.
ഉത്തര്‍ പ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദ്ര സിംഗ്, കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര, മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പിതാവിന്റെ വിയോഗ വേളയിലും ജനക്ഷേമം മുന്‍ നിര്‍ത്തി വ്യക്തിപരമായ നിയന്ത്രണം പാലിക്കുന്ന യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നിരവധി പേര്‍ പ്രതികരണം രേഖപ്പെടുത്തി.
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…