തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്ദ്ധിപ്പിക്കാന് മന്ത്രി സഭ തീരുമാനിച്ചു. പത്ത് മുതല് മുപ്പത്തിയഞ്ച് ശതമാനം വരെ വില വര്ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓര്ഡിനന്സ് ഉടന് ഇറക്കും, ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടുവാനാണ് തീരുമാനം.
മെയ് 17-ന് മൂന്നാം ഘട്ട ലോക്ക്ഡൗണ് അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്പന ആരംഭിക്കാന് സര്ക്കാര് തലത്തില് ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില് മദ്യവില്പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്ലൈന് മദ്യവില്നപനയ്ക്കുള്ള സാധ്യത സര്ക്കാര് പരിശോധിച്ചു വരികയാണ്.
ഇതിനായുള്ള മൊബൈല് ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താന് കേരള സ്റ്റാര്ട്ടപ്പ് മിഷന് സര്ക്കാര് നിര്ദേശം നല്കിയിട്ടുണ്ട്.
ബാറുകള് വഴി മദ്യം പാഴ്സലായി നല്കാന് അനുമതി നല്കാന് സര്ക്കാരില് ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കണ്സ്യൂമര്ഫെഡ് ഔട്ട്ലെറ്റുകള് മദ്യവില്പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്പന തുടങ്ങും.
ബെവ്കോ മദ്യം വില്ക്കുന്ന അതേ നിരക്കില് വേണം ബാറുകളിലും മദ്യവില്പന നടത്താന്. ബാറുകളുടെ കൗണ്ടറുകളിലും ഓണ്ലൈന് ടോക്കണ് സംവിധാനം നടപ്പാക്കും. അതേസമയം വെയര്ഹൗസുകളില് മദ്യം വില്ക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…