Categories: IndiaNATIONAL NEWS

ഇന്ത്യയിൽ പത്ത് കോടി യൂണിറ്റ് കോവിഡ് വാക്സിൻ. സെറം ബിൽ ഗേറ്റ്സുമായി കൈകോർക്കുന്നു

ദില്ലി : 10 കോടിയോളം വരുന്ന കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും വിതരണവും വളരെ എളുപ്പമാക്കാൻ രാജ്യത്തെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ബില്‍ ഗേറ്റ്‌സുമായി കൈകോര്‍ക്കുന്നു. ബില്‍ ഗേറ്റ്‌സിന്റെ ബില്‍ ആന്റ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനുമായിട്ടാണ് സെറം കൈകോർക്കുന്നത് . ഇവർക്ക് പുറമേ ഗവി, ദി വാക്‌സിന്‍ അലയന്‍സ് എന്നിവരുമായി കൈകോർക്കാനും സെറം തീരുമാനിച്ചിട്ടുണ്ട്. ഉല്‍പ്പാദനവും വിതരണവും വേഗത്തിലാക്കാനാണ് സെറം ഈ മൂന്ന് സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ മാത്രം 10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ച്‌ വിതരണത്തിന് സജ്ജമാക്കാനാണ് കമ്പനിയുടെ പദ്ധതി.

അതേസമയം , പ്രമുഖ കമ്പനിയായ ആസ്ട്രാ സെനെക്കേയുടെയും നോവാവാക്‌സിന്റെയും വാക്‌സിനുകള്‍ ഇന്ത്യയിലും മറ്റു പിന്നാക്ക രാജ്യങ്ങളിലും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്കകം ആസ്ട്രാ സെനെക്കേയുടെയും നോവാവാക്‌സിന്റെയും വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇവ ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ രാജ്യത്ത് ലഭ്യമാക്കാനാണ് സെറം ലക്ഷ്യമിടുന്നത്

admin

Recent Posts

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

4 mins ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

10 mins ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

54 mins ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

1 hour ago